LatestThiruvananthapuram

തിരുവനന്തപുരത്ത് കര്‍ശന പരിശോധന തുടരുന്നു

“Manju”

തിരുവനന്തപുരം സിറ്റിയില്‍ പോലീസ് കര്‍ശന പരിശോധന തുടരുന്നു. രാവിലെ 6 മുതല്‍ നഗരാതിര്‍ത്തി പ്രദേശങ്ങളില്‍ ബാരിക്കേഡ് നിരത്തി പോലീസ് പരിശോധന തുടങ്ങിയിരുന്നു. നഗരത്തിനുളളിലേക്കും, പുറത്തേക്കും വാഹന യാത്ര അനുവദിക്കുന്നില്ല. അനാവശ്യമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെ കേസെടുത്ത് വാഹനം പിടിച്ചെടുക്കുന്നതാണ്. നഗരത്തിലെ എല്ലാ സ്റ്റേഷന്‍ പരിധികളിലുമുള്ള പ്രധാന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ 70 ചെക്കിംഗ് പോയിന്റുകളും ഇതിനായി ക്രമീകരിച്ചിട്ടുണ്ട്.

അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും, അവശ്യസര്‍വീസ് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും മാത്രമേ യാത്ര അനുവാദമുള്ളു. പ്രഭാത – സായാഹ്ന സവാരി അനുവദിക്കില്ല. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള അവശ്യ സര്‍വീസ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും കരുതണം. ട്രെയിന്‍, വിമാനയാത്രക്കാര്‍ക്ക് ടിക്കറ്റും മറ്റു യാത്രാരേഖകളും കാണിച്ചാല്‍ യാത്ര അനുവദിക്കും.കൃത്യമായ രേഖകള്‍ കാണിച്ച്‌ വാക്സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യാവുന്നതാണ്.

Related Articles

Back to top button