KeralaLatest

സന്യാസദീക്ഷ വാര്‍ഷികം; മൂന്നാംദിനവും പുഷ്പസമര്‍പ്പണം തുടരുന്നു.

“Manju”

പോത്തൻകോട് : ഇന്ന് (28-9-2022 ബുധൻ) വൈകിട്ട് 7 മണിയുടെ പുഷ്പസമര്‍പ്പണം ഭക്തിസാന്ദ്രമായി നടന്നു. സന്യാസദീക്ഷാ വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാദിവസവും ‍ വൈകിട്ട് ഏഴിന് പ്രത്യേക പുഷ്പസമര്‍പ്പണം നടന്നുവരുന്നു. പര്‍ണ്ണശാലയില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ പ്രാര്‍ത്ഥനാനിരതരായി സന്യാസി സന്യാസിനിമാരും നിയുക്തരായ സന്യാസിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും പുഷ്പസമര്‍പ്പണം നടത്തി വരും നാളുകളിലേക്ക് ഗുരുവിന്റെ ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാനുള്ള കര്‍മ്മശേഷിയ്ക്കായി പ്രാര്‍ത്ഥനാ സങ്കല്പങ്ങള്‍ ചെയ്യുന്നു. സന്യസ്ഥരോടൊപ്പം കുടുംബാംഗങ്ങളും ചടങ്ങുകളില്‍ പങ്കുകൊണ്ട് അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. അതിനുശേഷം പ്രാര്‍ത്ഥനാലയം വലംവെച്ച് പ്രാര്‍ത്ഥിച്ച് സഹകരണമന്ദിരത്തിലെത്തി ഗുരുപാദ നമസ്കാരം ചെയ്തു. ശാന്തിഗിരിയില്‍ സന്യാസദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ പ്രോഗ്രാമുകളുടെ ഭാഗമെന്ന നിലയില്‍ ഇന്ന് രാത്രി 8 മണിക്ക് ഗുരുവിന്റെ ഉദ്യാനത്തില്‍ ശ്രീഗോകുലം മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സ്മിത കിരണ്‍ ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും പകര്‍ച്ചവ്യാധികളെക്കുറിച്ചും സംസാരിക്കും.

Related Articles

Back to top button