EntertainmentInternationalLatest

മലയാളി യുവാവിന്റെ മെസിയ്ക്ക് ഒപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

“Manju”

പാരിസ് :ലയണല്‍ മെസിയ്ക്ക് ഒപ്പമുള്ള മലയാളി യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സംഗീത് ആണ് മെസിയെക്കണ്ട അമ്ബരപ്പ് മാറാതെ നില്‍ക്കുന്നത്. പാരിസില്‍ താമസിക്കുന്ന സംഗീത് രാവിലെ മകള്‍ അനികയെ അമേരിക്കന്‍ സ്‌കൂള്‍ ഒഫ് പാരിസില്‍ കൊണ്ടുവിടാന്‍ പോയപ്പോഴാണ് അപ്രതീക്ഷിതമായി മെസി മുന്നിലെത്തിയത്.
സ്‌കൂള്‍ തുറക്കുന്ന ദിവസമായിരുന്നു. ഇത്രയും വലിയൊരാള്‍ സാധാരണക്കാരനെപ്പോലെ കുട്ടികളുമായി സ്‌കൂളില്‍ എത്തി, അവരെ ക്ലാസില്‍ കൊണ്ടു ചെന്നാക്കുമെന്ന് താന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്ന് സംഗീത് പറയുന്നു.
കണ്ടപ്പോള്‍ മെസിയല്ലേ എന്ന് സംശയം തോന്നി. തുടര്‍ന്ന് അദ്ദേഹത്തോട് നേരിട്ട് ചോദിച്ചപ്പോള്‍ ചെറുചിരിയോടെ അതെ എന്നു മറുപടി. സെല്‍ഫിയെടുക്കാനും അനുമതി നല്‍കിയെന്നും, ചേര്‍ന്നുനിന്ന് പെട്ടെന്ന് ഫോട്ടോയെടുത്തെന്നും യുവാവ് പറയുന്നു.
മെസിയ്‌ക്കൊപ്പം മക്കളും ഉണ്ടായിരുന്നെങ്കിലും അവരെയൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും, ഫോട്ടോ എടുത്തപ്പോഴേക്കും സ്‌കൂളില്‍ നിന്ന് ഒരു സ്ത്രീയെത്തി അദ്ദേഹത്തെയും മക്കളെയും കൂട്ടിക്കൊണ്ടുപോയെന്നും യുവാവ് പറഞ്ഞു.
എണ്ണ ഖനനവുമായി ബന്ധപ്പെട്ട സ്ലംബഗര്‍ എന്ന കമ്ബനിയിലെ ഉദ്യോഗസ്ഥനാണ് സംഗീത്. 2009 മുതല്‍ 2012 വരെ ദുബായില്‍ ഇതേ കമ്ബനിയില്‍ ഉണ്ടായിരുന്നു. പിന്നീട് സൗദിയിലേക്കു മാറി.കഴിഞ്ഞ വര്‍ഷമാണ് പാരിസില്‍ എത്തിയത്.

Related Articles

Back to top button