KeralaLatest

കൊച്ചിൻ ഷിപ്പ്‌യാര്‍ഡില്‍ സുവര്‍ണാവസരം; ജിഎംഇ കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

“Manju”

വാണിജ്യ കപ്പലുകളില്‍ മറൈൻ എഞ്ചിനീയറാകാൻ താത്പര്യമുള്ളവര്‍ക്ക് സുവര്‍ണാവസരമൊരുക്കി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാര്‍ഡ്. ഗ്രാജ്വേറ്റ് മറൈൻ എഞ്ചിനീയറിംഗ് (ജിഎംഇ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ കോഴ്‌സിലേക്ക് നവംബര്‍ 21 വരെ അപേക്ഷിക്കാവുന്നതാണ്.
ജനുവരി ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. ആകെ 114 സീറ്റുകളാണുള്ളത്. ഏതെങ്കിലും ഷിപ്പിംഗ് കമ്ബനി സ്‌പോണ്‍സര്‍ ചെയ്‌തോ അല്ലാതെയോ കോഴ്‌സുകളില്‍ പ്രവേശനം നേടാവുന്നതാണ്. അപേക്ഷ ഫോം ഷിപ്പ്‌യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓണ്‍ലൈൻ വഴി അപേക്ഷ പൂര്‍ത്തിയാക്കിയ ശേഷം നിര്‍ദിഷ്ട രേഖകളുടേയടക്കം ഹാര്‍ഡ് കോപ്പികള്‍ സ്പീഡ് പോസ്റ്റില്‍ അയക്കേണ്ടതാണ്. 50 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/മെക്കാനിക്കള്‍ സ്ട്രീം/ നേവല്‍ ആര്‍ക്കിടെക്ചര്‍ സ്ട്രീം/ മറൈൻ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പത്തിലോ പ്ലസ്ടുവിനോ ഇംഗ്ലീഷ് ഭാഷയില്‍ 50 ശതമാനം മാര്‍ക്ക് വേണം. കോഴ്‌സ് തുടങ്ങുന്ന ദിവസം 28 ദിവസം കവിയരുത്. മികച്ച ആരോഗ്യം നിര്‍ബന്ധമാണ്. 157 സെ.മീ ഉയരവും അനുയോജ്യമായ തൂക്കവും നെഞ്ചളവും വേണം.
കടല്‍ ജോലിക്കുള്ള മാനസിക ശേഷി വിലയിരുത്തുന്ന എംഎംപിഎ ടെസ്റ്റില്‍ യോഗ്യത തെളിയിക്കണം. 2024 ജനുവരി ഒന്നിന് 24 വയസ്സ് കവിയാത്തവര്‍ക്കും ബിടെക്കിനും 60 ശതമാനം മാര്‍ക്കുള്ളവര്‍ക്കും സ്‌പോണ്‍ഷര്‍ഷിപ്പില്‍ മുൻഗണ ലഭിക്കും. ഷിപ്പിങ് ഡയറക്ടറേറ്റ് അംഗീകരിച്ച മെഡിക്കല്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചിൻ ഷിപ്പ്‌യാര്‍ഡിനന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related Articles

Back to top button