IndiaLatest

കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്നാവശ്യവുമായി താലിബാന്‍

“Manju”

ഡല്‍ഹി: കാബൂളിലെ എംബസി തുറക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് താലിബാന്‍. ഇന്ത്യയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന നിര്‍ദ്ദേശവും താലിബാന്‍ മുന്നോട്ടുവച്ചു. ഇതിനിടെ അഫ്ഗാനിസ്ഥാനില്‍ ഐഎസില്‍ ചേര്‍ന്നവര്‍ തിരിച്ചെത്തുന്നത് തടയാന്‍ കേന്ദ്രം 43 വിമാനത്താവളങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

അഫ്ഗാനിസ്ഥാനിലെ സ്ഥിതി സങ്കീര്‍ണ്ണമായപ്പോള്‍ ഇന്ത്യ ആദ്യം നാല് കോണ്‍സുലേറ്റുകള്‍ അടച്ചു പൂട്ടിയിരുന്നു. പിന്നീട് ഈ മാസം പതിനേഴിന് കാബൂളിലെ എംബസിയും അടച്ച്‌ ഉദ്യോഗസ്ഥരെ തിരികെ എത്തിച്ചു. അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതായി ഇന്ത്യ ഇതുവരെ അറിയിച്ചിട്ടില്ല.

ദോഹയില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്ന നിര്‍ദ്ദേശം താലിബാന്‍ നല്‍കിയത്. ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചാല്‍ എല്ലാ സുരക്ഷയും ഉറപ്പാക്കാമെന്നും താലിബാന്‍ ഉറപ്പ് നല്‍കുന്നു. അഫ്ഗാനിസ്ഥാനില്‍ പാര്‍ലമെന്റും സല്‍മ ഡാമും നിര്‍മ്മിച്ച ഇന്ത്യ റോഡ് നിര്‍മ്മാണത്തിലും പങ്കാളിയാണ്. ഈ സഹകരണം തുടരണമെന്നും താലിബാന്‍ ആവശ്യപ്പെടുകയും ചെയ്തു .

Related Articles

Back to top button