KeralaLatest

കര്‍ഷകരുടെ പ്രതീക്ഷ തകര്‍ത്ത് ന്യൂനമര്‍ദ്ദം

“Manju”

ആലപ്പുഴ: ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി, ഉണ്ടായ കനത്ത മഴയിലും, ചുഴലിക്കാറ്റിലും ഹരിപ്പാട് മേഖലയില്‍ മാത്രം പതിനായിരത്തോളം വാഴകള്‍ നശിച്ചു. ഹരിപ്പാട് പഞ്ചായത്തിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇവിടെ വിവിധ കര്‍ഷകരുടെ വാഴക്കുല കളണ് നശിച്ചിരിക്കുന്നത്.

രണ്ടുമാസത്തിനകം, വിളവെടുപ്പ് നടത്താവുന്നതും, കുലച്ചതുമായ നിരവധി വാഴകള്‍ ഒറ്റ ദിവസംകൊണ്ട് ഇവരുടെ സ്വപ്നങ്ങള്‍ തകര്‍ക്കുകയായിരുന്നു. വരുമാനം പ്രതീക്ഷിച്ച്‌ ലക്ഷക്കണക്കിന് രൂപ ചെലവാക്കിയാണ് കര്‍ഷകര്‍ ഇവിടെ കൃഷിയിറക്കിയത്. അപ്രതീക്ഷിതമായ കാലാവസ്ഥാവ്യതിയാനം ഇവരുടെ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു.

Related Articles

Back to top button