IndiaLatest

ദില്ലി സ്‌കൂളിലെ ശൈത്യകാല അവധി വെട്ടിക്കുറച്ചു

“Manju”

ദില്ലിയിലെ സ്‌കൂളുകള്‍ക്ക് ജനുവരി ആദ്യവാരം സമ്പൂര്‍ണ അവധി പ്രഖ്യാപിച്ച്‌ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്‍ക്കുലര്‍ പുറത്തിറക്കി. ശൈത്യകാല അവധി 2024 ജനുവരി 1 മുതല്‍ ആരംഭിച്ച്‌ ജനുവരി 6 ന് ഇക്കുറി അവസാനിക്കുമെന്നാണ് ദില്ലി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്‍ക്കുലര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി 6 ദിവസത്തിലേക്ക് അവധി ചുരുക്കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ 15 ദിവസമായിരുന്നു ശൈത്യകാല അവധി. ഇക്കുറി അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് നവംബര്‍ 9 മുതല്‍ നവംബര്‍ 18 വരെ അവധി നല്‍കിയിരുന്നതിനാലാണ് ശൈത്യകാല അവധി ആറ് ദിവസമായി നിജപ്പെടുത്തിയതെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്‍ക്കുലര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button