InternationalLatestUncategorized

മൂന്ന് ദശലക്ഷം ആപ്പുകള്‍ നിരോധിച്ച്‌ വാട്സ് ആപ്പ്

“Manju”

ന്യൂയോര്‍ക്ക് ;ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും, ഉപയോക്താക്കളെ സുരക്ഷിതമാക്കുന്നതിന്റെയും ഭാഗമായി ഓണ്‍ലൈന്‍ ദുരുപയോഗം ചെയ്ത മൂന്ന് ദശലക്ഷം ആപ്ലിക്കേഷനുകള്‍ നിരോധിച്ചതായി വ്യക്തമാക്കി വാട്സ് ആപ്പ്. ജൂണ്‍ 16 മുതല്‍ ജൂലൈ 31 വരെ നടത്തിയ മുതല്‍ വിശകലനത്തെ തുടര്‍ന്നാണിത്. വാട്ട്‌സ്‌ ആപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച അക്കൗണ്ടുകള്‍, വാട്ട്സ്‌ആപ്പിന്റെ പരാതി നല്‍കാനുള്ള ഔദ്യോഗിക സംവിധാനങ്ങളിലൂടെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വാട്ട്‌സ്‌ആപ്പ് നടപടി.

ഇന്ത്യയിലും, ലോകത്തിലുടനീളവും ഇത്തരത്തിലുള്ള ദുരുപയോഗം നടത്തിയ ദശലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ വാട്ട്‌സ്‌ആപ്പ് നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഓട്ടോമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് സന്ദേശമയയ്ക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെടുന്ന അക്കൗണ്ടുകളില്‍ 95 ശതമാനവും ഇന്ത്യയിലാണ് ഉള്ളതെന്നും കമ്പനി കണ്ടെത്തി.

Related Articles

Back to top button