InternationalLatest

പാരാലിമ്ബിക്‌സ്: ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും

“Manju”

ടോക്യോ: പാരാലിമ്ബിക്‌സില്‍ മെഡല്‍ വാരികൂട്ടി ഇന്‍ഡ്യ. 11-ാം ദിനം ഇന്‍ഡ്യയ്ക്ക് ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും. പുരുഷന്‍മാരുടെ എസ് എച്1 വിഭാഗം മിക്‌സഡ് 50 മീറ്റര്‍ പിസ്റ്റളില്‍ മനീഷ് നാര്‍വാള്‍ സ്വര്‍ണം നേടി. ഇതേയിനത്തില്‍ സിങ് രാജ് അദാന വെള്ളിയും സ്വന്തമാക്കി.
218.2 പോയിന്റ് നേടിയാണ് മനീഷ് പാരാലിമ്ബിക് റെകോര്‍ഡോടെ സ്വര്‍ണം കൈപ്പിടിയിലാക്കിയത്. സിങ് രാജ് തൊട്ടുപിന്നില്‍ (216.7) ഫിനിഷ് ചെയ്തു. റഷ്യയുടെ സെര്‍ജി മാലിഷേവിനാണു (196.8) വെങ്കലം.
യോഗ്യതാ റൗന്‍ഡില്‍ 7-ാം സ്ഥാനത്തായിരുന്നു മനീഷ്. ഷൂട്ടിങ് റേഞ്ചിലെ ഇരട്ട മെഡല്‍ നേട്ടത്തോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യ 34-ാം സ്ഥാനത്തേക്കുയര്‍ന്നു. 3 സ്വര്‍ണം, 7 വെള്ളി, 5 വെങ്കലം എന്നിങ്ങനെയാണ് ഇന്‍ഡ്യയുടെ ഇതുവരെയുള്ള മെഡല്‍ സമ്പാദ്യം.

Related Articles

Back to top button