InternationalLatest

ജെ -10 സി വിമാനങ്ങള്‍ വാങ്ങി പാകിസ്ഥാന്‍

“Manju”

ഇസ്ലാമാബാദ്: ചൈനയില്‍ നിന്ന് 25 ഫുള്‍ സ്‌ക്വാഡ്രണ്‍ ചൈനീസ് ജെ -10 സി യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ വാങ്ങി. അടുത്ത വര്‍ഷം മാര്‍ച്ച്‌ 23ന് റാവന്‍പിണ്ടിയില്‍ നടക്കുന്ന പാകിസ്ഥാന്‍ ദിന ചടങ്ങുകളില്‍ ഈ 25 വിമാനങ്ങളും ആദ്യ പറക്കല്‍ നടത്തുമെന്ന് പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ അത്യാധുനിക റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങി സൈനിക ശേഷി വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലാണ് പാകിസ്ഥാന്റെ നിര്‍ണായക നീക്കം. ഇന്ത്യയുടെ റഫേലിനുള്ള മറുപടിയാണ് ഈ വിമാനങ്ങളെന്ന് മന്ത്രി തുറന്നു സമ്മതിക്കുകയും ചെയ്തു.

Related Articles

Back to top button