KeralaLatest

കരിച്ചേരി നാരായണന്‍ പ്രഥമ പുരസ്കാരം മുല്ലപ്പള്ളി രാമചന്ദ്രന്

“Manju”

കാസര്‍കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തകനും അധ്യാപകനേതാവുമായ കരിച്ചേരി നാരായണന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം മുന്‍ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് കമ്മിറ്റിയാണ് നല്‍കുന്നത്. 10,001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കരിച്ചരി നാരായണന്റെ മൂന്നാം ചരമവാര്‍ഷിക ദിനമായ 10-ന് കരിച്ചേരി പ്രിയദര്‍ശിനി മന്ദിരത്തിന് സമീപത്ത് നടക്കുന്ന ചടങ്ങിലാണ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് ഉദുമ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന്‍ പെരിയ എം.പി.എം.ഷാഫി, കെ.വി.ഭക്തവത്സലന്‍, ബാലകൃഷ്ണന്‍ നായര്‍, സുകുമാരന്‍ പൂച്ചക്കാട്, ടി.രാമകൃഷ്ണന്‍, എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button