LatestThiruvananthapuram

കേരളത്തിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

“Manju”

കൊവിഡ് കാലത്ത് ആശ്വാസം; തിരുവനന്തപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യഘട്ട ഉദ്ഘാടനം  ഇന്ന് | international virology institute will inaugurate today

കേരളത്തിന്റെ സ്വന്തം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് നാടിന് സമർപ്പിച്ചു രാവിലെ 10.30 ന് തിരുവനന്തപുരം തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിൽ ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി’യുടെ ആദ്യഘട്ടം ഉദ്ഘാടനമാണ് നിർവഹിക്കപെട്ടത് അന്താരാഷ്ട്രാ പ്രശസ്തരായ ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്
കഴിഞ്ഞ മെയ് 30 ന് ശിലാസ്ഥാപനം നിർവ്വഹിച്ച പദ്ധതിയുടെ ആദ്യ ഘട്ടമാണ് എട്ടു മാസത്തിനകം പൂർത്തിയാകുന്നത്. 25,000 ചതുരശ്രഅടിയിൽ ഒരുക്കിയ പ്രീ ഫാബ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും.
പകർച്ചവ്യാധികൾക്കിടയാക്കുന്ന വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകൾ തിരിച്ചറിഞ്ഞ് കാലവിളംബം കൂടാതെ പ്രതിവിധി സ്വീകരിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നതോടെ കഴിയും.

അന്താരാഷ്ട്രതലത്തിൽ ഗവേഷണസംബന്ധ സൗകര്യങ്ങൾ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജൻസിയായ ‘ഗ്‌ളോബൽ വൈറൽ നെറ്റ്‌വർക്കി’ന്റെ സെന്റർ കൂടി ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിപ്പിക്കാൻ സൗകര്യമൊരുക്കും. ഇന്ത്യയിൽ ആദ്യമായാണ് ഈ ഏജൻസിയുടെ സെന്റർ വരുന്നത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം സംബന്ധിച്ച വിശദമായ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button