KeralaLatest

സെക്രട്ടറിയേറ്റ് പടിക്കൽ ധർണ

“Manju”

കൃഷ്ണകുമാർ

പടക്ക നിർമ്മാണ, വിൽപ്പന, കതിനാ വെടി, ലൈസൻസികളോടും, തൊഴിലാളികളോടും, സർക്കാരിന്റെ വിവേചന നിലപാടിൽ പ്രതിക്ഷേധിച്ച് കേരള ഫയർ വർക്ക്സ് ലൈസൻസീസ് & എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ്, അഡ്വ.ജി.സുബോധൻ ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പുലിയൂർ. ജി .പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്, വെടിവച്ചാൻ കോവിൽ അശോകൻ, ബാലനാശാൻ, ശിവപ്രസാദ്, പെരിങ്ങമ്മല ബിനു, എന്നിവർ സംസാരിച്ചു. പരമ്പരാഗതമായ പടക്കനിർമ്മാണ മേഖലയിലെ തൊഴിലാളികളും, ലൈസൻസികളും, കോവിഡ്_19 നിരോധനത്താല്‍ ദുരിതത്തിലും, പട്ടിണിയിലുമാണ്. ഇവർക്ക് സ്പെഷ്യൽ പാക്കേജും, 5000/- രൂപ സാമ്പത്തിക സഹായം നൽകണമെന്നും അഡ്വ.ജി സുബോധൻ ആവശ്യപ്പെട്ടു.

Related Articles

Back to top button