InternationalLatest

കമല ഹാരിസിനെ കുറിച്ചുള്ള പുസ്തകം ഓഗസ്റ്റ് 25 ന് പ്രസിദ്ധീകരിക്കും

“Manju”

ശ്രീജ.എസ്

ന്യുയോര്‍ക്ക്: ഡമോക്രാറ്റിക് കണ്‍വന്‍ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഇന്ത്യന്‍ അമേരിക്കന്‍ കമല ഹാരിസിനെ കുറിച്ചുള്ള പുതിയ പുസ്തകം ഓഗസ്റ്റ് 25 ന് പുറത്തിറങ്ങും. ‘കമല ഹാരിസ് റൂട്ടസ് ഇന്‍ ജസ്റ്റീസ്’ എന്ന പുസ്തകം നിക്കി ഗ്രിംസ് ആണ് തയാറാക്കിയിരിക്കുന്നത്.

സൈമണ്‍ ആന്‍ഡ് സ്ക്കസ്റ്റര്‍ ചില്‍ഡ്രന്‍സാണ് പുസ്തകത്തിന്റെ പ്രസാദകര്‍. ഡമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജൊ ബൈഡനെ കുറിച്ചും ഇതിനു സമാനമായ ഒരു പുസ്തകം ഇവര്‍ ജൂണില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള നോമിനേഷന്‍ കമല ഹാരിസ് സ്വീകരിച്ചതോടെ പ്രമുഖ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രഥമ ഇന്ത്യന്‍ അമേരിക്കന്‍ വനിതായെന്നും ആദ്യ കറുത്ത വര്‍ഗക്കാരിയെന്നുമുള്ള സ്ഥാനത്തിനും അര്‍ഹയായി.

Related Articles

Back to top button