KeralaLatest

കര്‍ണ്ണാടകയില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധം

“Manju”

ബെംഗളൂരു : കേരളത്തില്‍ പുതിയ കൊറോണ വേരിയന്റ് കണ്ടെത്തിയതിനെതുടന്നു 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കാൻ കര്‍ണ്ണാടക ഒരുങ്ങുന്നു. ഇന്നുച്ചയോടെ ഉത്തരവ് പുറപ്പെടുവിക്കും എന്നാണ് കര്‍ണ്ണാടക ആരോഗ്യ മന്ത്രി ദിനേഷ്ഗുണ്ടുറാവു അറിയിച്ചത്.

60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഹൃദ്രോഗം, വൃക്ക രോഗങ്ങള്‍ ഉള്ളവര്‍, പനി, കഫം, ജലദോഷം എന്നിവയുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉത്തവുണ്ടാകുക എന്നറിയുന്നു. ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനും സജ്ജമാകാനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കുടക്, മംഗളൂരു, ചാമരാജനഗര്‍ തുടങ്ങിയ അതിര്‍ത്തി ജില്ലകളിലും സംസ്ഥാനം കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ INSACOG നടത്തുന്ന പതിവ് നിരീക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കോവിഡ്-19 ന്റെ ജെഎൻ.1 സബ് വേരിയന്റിന്റെ ഒരു കേസ് കണ്ടെത്തിയത്. 2023 ഡിസംബര്‍ 8-ന് കേരളത്തിലെ തിരുവനന്തപുരത്തെ കരകുളത്ത് നിന്നുള്ള ആര്‍‌ടിപി‌സി‌ആര്‍ പോസിറ്റീവ് സാമ്പിളിലാണ് ഈ കേസ് കണ്ടെത്തിയത്.

Related Articles

Back to top button