IndiaLatest

അഫ്ഗാനിസ്താനില്‍ അക്രമം അവസാനിപ്പിക്കണം ;‍ പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ ചര്‍ച്ചകളിലൂടെ സമാധാനാന്തരീക്ഷവും സ്ഥിരതയും ഉറപ്പാക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിയില്‍ നേതാക്കള്‍. താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്താനില്‍ അക്രമം അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉച്ചകോടി ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹി പ്രഖ്യാപനത്തേയും ഉച്ചകോടി പിന്തുണച്ചു. അഫ്ഗാനിസ്താന്‍ താവളമാക്കാനുള്ള ഭീകരരുടെ ശ്രമങ്ങള്‍ തടയണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ചാവേറാക്രമണത്തെ ഉച്ചകോടി അപലപിച്ചു. അഞ്ച് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ അഫ്ഗാന്‍ മണ്ണില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ക്ക് നേരേ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ആവശ്യം ഉയര്‍ന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ അഫ്ഗാന്‍ മണ്ണില്‍ തീവ്രവാദം ശക്തിപ്പെടുന്നത് അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടി. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഒരുക്കുന്നതിനെതിരെ പോരാടാന്‍ അഫ്ഗാന്‍ സജ്ജമാകണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. അഫ്ഗാനിസ്താനില്‍ നിലവിലുള്ള പ്രതിസന്ധിക്ക് കാരണം അമേരിക്കയും സഖ്യസേനയും പിന്‍വാങ്ങിയതാണെന്നും ഇത് ഏത് തരത്തിലാകും ലോകത്തെ ബാധിക്കുകയെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button