KeralaLatestPalakkad

സേലം എടപ്പാടിയിൽ ഇന്ന് ശാന്തിഗിരിയുടെ ആയുർവേദ മെഡിക്കൽ ക്യാമ്പ്

“Manju”

എടപ്പാടി (സേലം) : ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ സേലം എടപ്പാടിയിൽ ഇന്ന് ആയുർവേദ മെഡിക്കൽ ക്യാമ്പ്. സേലം മെയിൻ റോഡിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം ശ്രീപാറുവത രാജ കാല തിരുമന മണ്ഡപം ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്യാമ്പ്. ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ മോഹൻ ദാസ് കെ.പി. കോർഡിനേറ്റ് ചെയ്യുന്ന ക്യാമ്പിൽ ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് ആർ& ബി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. അരുൺ പ്രസാദ്, അസിസ്റ്റന്റ് മെഡിക്കൽ സൂപ്രണ്ട് ഡോ. അനിയൻ ലാൽ പി.കെ., ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.സസ്മിത പി., പ്രസൂതി ഏവം സ്ത്രീരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ.കെ.തിലകവതി അമ്മാൾ ഹൗസ് സർജന്മാരായ ഡോ.ഹൃദ്യ ആനന്ദ, ഡോ.അശ്വതി റ്റി.എസ്., ഡോ. അൻജിമ ബി.എൻ, ഡോ. ആരതി എസ്.വി., ഡോ.ഷിബിന എൻ. ഡോ. നിദ ഫാത്തിമ എ.എസ്., ഡോ.സാന്ദ്ര രമേഷ് എന്നിവർ രോഗികളെ പരിശോധിച്ച് മരുന്ന് നിർദ്ദേശിക്കും.

 

ദീപ ഡി. റിസപ്ഷനും, പുഷ്പലത ജി ലാബും സുനീഷ് എസ്., വിഷ്ണു കെ എന്നിവർ ഫാർമസിയും ശരവണൻ കെ., കണ്ഠൻകുട്ടി എന്നിവർ മാർക്കറ്റിംഗും നിർവ്വഹിക്കും.

Related Articles

Back to top button