IndiaLatest

ഡല്‍ഹിയില്‍ നാലു നിലക്കെട്ടിടം തകര്‍ന്നുവീണു; രണ്ട് കുട്ടികള്‍ മരിച്ചു

“Manju”

 

വടക്കന്‍ ഡല്‍ഹിയിലെ സബ്ജി മണ്ടി പ്രദേശത്ത് നാലു നില കെട്ടിടം തകര്‍ന്നുവീണ് രണ്ടു കുട്ടികള്‍ മരിച്ചു. നാലു നില കെട്ടിടത്തിന്റെ പകുതിഭാഗം തകര്‍ന്നു വീഴുകയായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നതിനാല്‍ തൊഴിലാളികള്‍ മാത്രമായിരുന്നു കെട്ടിടത്തിലുണ്ടായിരുന്നത്. സമീപത്ത് കൂടി നടന്നു പോകുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് ഏഴ് ഫയര്‍ ടെന്‍ഡറുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി. ഇരുവരേയും പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷപ്പെടുത്തിയ ഒരു തൊഴിലാളി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. കുടുങ്ങി കിടക്കുന്ന ആളുകളുടെ എണ്ണം വ്യക്തമല്ലെന്ന് ഡിസിപി അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിനായി ഉപയോഗച്ചിരുന്ന ഇലക്‌ട്രിക് ഡ്രില്ലാണ് കെട്ടിടം തകരാന്‍ കാരണമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

തകര്‍ച്ചയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും തുടര്‍ച്ചയായ കനത്ത മഴ കെട്ടിടത്തിന്റെ ഘടനയെ ദുര്‍ബലപ്പെടുത്തിയതാകാം എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് കുട്ടികളടക്കം മൂന്ന് പേരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

Related Articles

Back to top button