ArticleKeralaLatest

കമുകറ: മറാക്കാനാവാത്ത പാട്ടുകാരൻ

“Manju”

മലയാളത്തില്‍ ഒട്ടേറെ അനശ്വര ഗാനങ്ങല്‍ പാടിയ വലിയ കലാകാരനായിരുന്നു കമുകറ പുരുഷോത്തമന്‍. അദ്ദേഹം അജ്ഞാത മരണകൂടീരം പൂകിയിട്ട് ഇന്ന് കാൽ നൂറ്റാണ്ടാവുന്നു. 1995 മെയ് 25 നു യാത്രക്കിടയിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

ഭാര്‍ഗ്ഗവീ നിലയത്തിലെ പി ഭാസ്കരന്‍ എഴുതി ബാബുരാജ് ഈണം പകര്‍ന്ന ‘ഏകാന്തതയുടെ അപാര തീരം ” ഹരിശ്ഛന്ദ്രയിലെ തിരുനൈനാര്‍കുറിച്ചി എഴുതി ബ്രദര്‍ ലക്ഷ് മണ്‍ സംഗീതം പകര്‍ന്ന “ആത്മ വിദ്യാലയമേ… “തുടങ്ങിയ ഗാനങ്ങളിലൂടെ മലയാളി എന്നും കമുകറയെ ഓര്‍ക്കുന്നു. കറുത്തകെയില്‍ യേശുദാസിനോടൊപ്പം പാടിയ പഞ്ചവര്‍ണ്ണ തത്തപോലെ കൊഞ്ചി വന്ന പെണ്ണേ എന്ന കവ്വാലിഎന്നെന്നും ഓർമ്മിക്കപ്പെടും. ഹോട്ടൽ ഹൈറേഞ്ചിൽ ഒരു ദേശ ഭക്തി ഗാനം കമുകറ പാടിയിട്ടുണ്ട് .- ഗംഗാ യമുനാ സംഗമ സമതല ഭൂമി.. ”

തിരുനൈനാര്‍കുറിച്ചി- ബ്രദര്‍ ലക്ഷ് മണ്‍ ടീമിന്‍റെ ഒട്ടേ പാട്ടുകള്‍ ആദ്യകാലത്ത് കമുകറ പാടിയിട്ടുണ്ട്.

രണ്ടിടങ്ങഴിയിലെ “തുമ്പപൂ പെയ്യണ പൂനിലാവേ”
ജയില്‍ പൂള്ളിയിലെ “സംഗീതമേ ജീവിതം ഒരുമധുരസംഗീതമേ ജീവിതം”
പൂത്താലിയിലെ “ഒന്നു ചിരിക്കൂ,”
ഭക്തകുചേലയിലെ “മയാമാധവ ഗോപാലാ…” തുടങ്ങിയ യുഗ്മ ഗാനങ്ങൾ ഉദാഹരണം.

അദ്ദേഹം സിനിമാ രംഗത്ത് നാന്ദി കുറിച്ചത് 1953 യില്‍ പൊന്‍കതിര്‍ എന്ന ചിത്രത്തിന് വേണ്ടി തിരുനയിനാര്‍ക്കുറിച്ചി മാധവന്‍ നായര്‍ രചിച്ചു ബ്രദര്‍ ലക്ഷ്മണ്‍ സംഗീതം നല്‍കിയ നാലുവരി പാടിക്കൊണ്ടായിരുന്നു.

‘ആശങ്കാതിമിരം പടര്‍ന്നൊരിടിമേഘം
പോയ്മറഞ്ഞംബരേ
ആശാചന്ദ്രനുയര്‍ന്നു മണ്ണിടമതില്‍
വീശുന്നിതാ പൊന്‍കതിര്‍…..’

അതിനുശേഷം മലയാളഗാനങ്ങളില്‍ പൊന്‍കതിര്‍ വീശിക്കൊണ്ട് അനേകമനേകം അനശ്വരഗാനങ്ങള്‍ അദ്ദേഹം ആലപിച്ചു.

ഭക്തകുചേലയിലെ “ഈശ്വരചിന്തയിതിന്നീ മനുജനു ശാശ്വതമീയുലകില്‍..”
സ്നേഹദീപത്തിലെ “ചന്ദ്രന്‍റെ പ്രഭയില്‍,”
ചിലമ്പൊലിയിലെ “പൂവിനു മണമില്ല “”മായാമയനുടെ ലീല,” “പാഹിമുകുന്ദാ പരമാനന്ദാ,”

പഴശ്ശിരാജയിലെ പാതിരാപൂവുകള്‍,
കളിയോടത്തിലെ മാതള മലരേ,
പട്ടുതൂവാലയിലെ ആകാശപൊയ്കയിലുണ്ടൊരു പൊന്നിന്‍ തോണി,
തറവട്ടമ്മയിലെ മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു.,
ലേഡീ ഡോക്റ്ററിലെ കണ്ണിണയും കണ്ണിണയും, കണ്ണൂര്‍ ഡീലക്സിലെ മറക്കാന്‍ കഴിയുമോ പ്രേമം മനസ്സില്‍ വിരിക്കും,കള്ളിച്ചെല്ലമ്മയിലെ അശോക വനത്തിലെ സീതമ്മാ, കുമാരസംഭവത്തിലെ ശരവണപൊയ്കയില്‍ അവതാരം തുടങ്ങിയവയാണ് കമുകറയുടടെ പ്രധാന പാട്ടുകൾ.

കമുകറ പുരുഷോത്തമന്‍ 1930 ഡിസംബര്‍ 4 -നു കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിലാണ് ജനിച്ചത്‌.

ശാസ്ത്രീയ സംഗീതത്തിലും നാടന്‍ സംഗീതത്തിലും നല്ല പ്രാവീണ്യമുണ്ടായിരുന്നു മാതാപിതാക്കള്‍ക്ക്. വളരെ ചെറിയ പ്രായം മുതല്‍ പുരുഷോത്തമനും സഹോദരി ലീല ഓം ചേരിയും ശാസ്ത്രീയ സംഗീതത്തില്‍ പരിശീലനം നേടി. വെറും പതിമൂന്നാം വയസ്സില്‍ ആദ്യമായി തിരുവട്ടാറിലെ ആദികേശവ ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തി.

പതിനഞ്ചാം വയസ്സില്‍ അന്നത്തെ തിരുവിതാംകൂര്‍ പ്രക്ഷേപണ നിലയത്തില്‍ കര്‍ണാടക സംഗീതം പാടിക്കൊണ്ട് തന്റെ ഗായക ജീവിതത്തിനു തുടക്കം കുറിച്ചു. കര്‍ണാടക സംഗീതത്തിലായിരുന്നു കൂടുതല്‍ താല്പര്യം എങ്കിലും 1950 -ല്‍ ആകാശവാണി രൂപീകരിക്കപ്പെട്ടപ്പോള്‍ അദ്ദേഹം അനേക ലളിത ഗാനങ്ങള്‍ നിലയത്തിന് വേണ്ടി ആലപിച്ചു.

Related Articles

Check Also
Close
Back to top button