IndiaLatest

ഇന്ത്യയില്‍ ക്രിക്കറ്റ് സപ്തംബറില്‍ പുനരാരംഭിക്കുന്നു

“Manju”

ശ്രീജ.എസ്

മുംബൈ: ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെ കൊവിഡിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കാനിരിക്കെ ബിസിസിഐയും തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. സപ്തംബറില്‍ ക്രിക്കറ്റ് ആരംഭിക്കാനാണ് ബിസിസിഐ തീരമാനിച്ചിരിക്കുന്നതെന്നും ഐപിഎല്ലിനായിരിക്കും പ്രഥമ പരിഗണനയെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ച്‌ ഐസിസിയുടെ അന്തിമ തീരുമാനമുണ്ടായാല്‍ ഐപിഎല്ലുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് ആലോചിക്കുന്നതെന്നു ധുമാല്‍ അറിയിച്ചു. എന്തിനെയും നേരിടാനുള്ള തയ്യാറെടുപ്പ് ഇനി നടത്തേണ്ടത്. ക്രിക്കറ്റിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച്‌ ബിസിസിഐ ആസൂത്രണം ചെയ്യേണ്ട സമയമാണിതെന്നു ധുമാല്‍ ഒരു പറഞ്ഞു.

ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ കായിക മല്‍സരങ്ങള്‍ പുനരാരംഭിച്ചത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. സുരക്ഷിതമായ അന്തരീക്ഷയില്‍ അമേരിക്കയില്‍ എന്‍ബി ആരംഭിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ തുടങ്ങിക്കഴിഞ്ഞു. എഫ്‌എ കപ്പ് മല്‍സരങ്ങളും ആരംഭിച്ചിട്ടുണ്ട്. ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോളാണ് ആദ്യമായി വഴി കാണിച്ചതെന്നും ധുമാല്‍ ചൂണ്ടിക്കാട്ടി.

മാര്‍ച്ച്‌ 29 മുതല്‍ മേയ് 17 വരെയായിരുന്നു ഐപിഎല്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു നീട്ടി വയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതു നീണ്ടു പോയതോടെ ഏപ്രില്‍ 15ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ അനിശ്ചിതകാലത്തേക്കു മാറ്റിവയ്ക്കുന്നതായി ബിസിസിഐ അറിയിക്കുകയായിരുന്നു.

Related Articles

Back to top button