IndiaLatest

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും

“Manju”

ന്യൂഡല്‍ഹി: സംസ്ഥാനത്ത് സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ പരീക്ഷ നടത്താന്‍ സജ്ജമാണ്. പരീക്ഷ റദ്ദാക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും കേരളം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.

പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച നിലപാട് ഇന്ന് അറിയിച്ചില്ലെങ്കില്‍ സുപ്രീം കോടതി സ്വന്തം നിലയ്ക്ക് ഉത്തരവ് ഇറക്കുമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 6 മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍തീരുമാനിച്ചിരിക്കുന്നത്. ഈ സമയം എത്തുമ്പോഴേക്കും കോവിഡ് മഹാമാരി നിയന്ത്രണ വിധേയമാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

കോവിഡ് വ്യാപനത്തിനിടയിലും പ്ലസ് ടു പരീക്ഷ വിജയകരമായി നടത്തിയ സംസ്ഥാനമാണ് കേരളം. ഈ അനുഭവസമ്ബത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിലും മുതല്‍ക്കൂട്ടാകുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിക്കും. അതെ സമയം 12-ാം ക്ലാസ് മൂല്യനിര്‍ണയ മാനദണ്ഡങ്ങളില്‍ അതൃപ്തിയുള്ളവര്‍ക്ക് ഓഗസ്റ്റ് 15-നും സെപ്റ്റംബര്‍ 15-നുമിടയില്‍ എഴുത്ത് പരീക്ഷ നടത്താനാണ് സി.ബി.എസ്.ഇ. യുടെ നീക്കം .അതുകൊണ്ട് തന്നെ കേരളത്തില്‍ ആ കാലയളവില്‍ പ്ലസ് വണ്‍ വിഷയങ്ങളില്‍ എഴുത്തുപരീക്ഷ നടത്തുന്നതില്‍ തെറ്റില്ല എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഈ സാഹര്യത്തില്‍ കേരളത്തിന്റെ വാദങ്ങളോട് സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് സുപ്രധാനമാണ് .

Related Articles

Back to top button