InternationalLatest

സ്പേസ് എക്സിന്റെ ഡ്രാഗണ്‍ മൊഡ്യൂള്‍ വിജയകരമായി തിരിച്ചെത്തി

“Manju”

ന്യൂയോര്‍ക്ക്; ത്രിദിന യാത്രയ്ക്കു പോയ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ മൊഡ്യൂള്‍ വിജയകരമായി തിരിച്ചെത്തി. ഇന്‍സ്പിരേഷന്‍ 4 എന്നു പേരിട്ട ദൗത്യത്തില്‍ ശതകോടീശ്വരനായ ജാറെദ് ഐസക്മാന്‍ (38), ശിശുരോഗവിദഗ്ധ ഹെയ്‌ലി അര്‍സിനോ (29), ജിയോസയന്‍സ് പ്രഫസര്‍ സിയാന്‍ പ്രോക്റ്റര്‍ (51), യുഎസ് വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥന്‍ ക്രിസ് സെംബ്രോസ്കി (42) എന്നിവരാണു മൂന്നു ദിവസം ബഹിരാകാശത്തു തങ്ങിയശേഷം തിരിച്ചെത്തിയത്.

ഇവരുമായി ഡ്രാഗണ്‍ മൊഡ്യൂള്‍ ഇന്നലെ പുലര്‍ച്ചെയോടെ ഫ്ലോറിഡ തീരത്തിനടുത്തു കടലില്‍ വീണു. രണ്ടു ചെറിയതും നാലു വലുതുമായ പാരഷൂട്ടുകളുടെ സഹായത്തോടെയായിരുന്നു തിരിച്ചിറക്കം. ഭൗമനിരപ്പില്‍ നിന്നു 575 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ഇവര്‍ ശബ്ദത്തിന്റെ 22 മടങ്ങ് വേഗത്തിലാണു ഭൂമിയെ ഭ്രമണം ചെയ്തത്. വെര്‍ജിന്‍ ഗലാക്റ്റിക്, ബ്ലൂ ഒറിജിന്‍ എന്നീ കമ്പനികള്‍ തുടക്കമിട്ട ബഹിരാകാശ വിനോദസഞ്ചാര മത്സരത്തില്‍ ഇതോടെ സ്പേസ് എക്സും അണിചേര്‍ന്നു.

Related Articles

Back to top button