InternationalLatest

സ്റ്റേഡിയത്തിൽ സ്ത്രീകൾ എത്തുന്നത്  വിലക്കി ഇറാനിലെ ഇസ്ലാമിക പണ്ഡിതർ

“Manju”

ടെഹ്റാൻ : സ്ത്രീകൾ ഫുട്ബോൾ മത്സരം കാണുന്നത് വിലക്കി ഇറാനിലെ മുസ്ലീം മതനേതാവ് . 2022 മാർച്ച് 29 ന് മഷാദിലെ ഇമാം റെസ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ഫുട്ബോൾ മത്സരം നടന്നത് . ഈ മത്സരം കാണാൻ പ്രവേശിക്കുന്നതിൽ നിന്നാണ് ഇറാനിയൻ ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ ഇറാനിയൻ വനിതകളെ തടഞ്ഞതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിച്ചു.

രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തിരഞ്ഞെടുത്ത മഷ്ഹദ് അഹ്മദ് അലമോൽഹോദയാണ് സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തിയത് . സ്റ്റേഡിയം അധികൃതര്‍ ഇത് അനുസരിക്കുകയായിരുന്നു

എന്നാൽ മത്സരത്തിനെത്തുന്ന സ്ത്രീകളെ തടയാനുള്ള തീരുമാനമെടുത്തത് ആരാണെന്ന് വ്യക്തമായിട്ടില്ല. നേരത്തേ ടിക്കറ്റ് എടുത്ത സ്ത്രീകളടക്കം സ്റ്റേഡിയത്തിന് മുന്നിൽ തടിച്ചുകൂടി. അവരെ പിരിച്ചുവിടാൻ അധികൃതർ കുരുമുളക് സ്പ്രേ ഉപയോഗിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് വനിതാ ഫുട്ബോൾ ആരാധകരാണ് “ഞങ്ങൾക്ക് ഒരു എതിർപ്പുണ്ട്” എന്ന് ആക്രോശിച്ച് രംഗത്തെത്തിയത്

സ്ത്രീകളുടെ സാന്നിധ്യത്തെ “അശ്ലീലത” എന്നാണ് ഇമാം അഹ്മദ് അലാമല്‍ഹോദ വിശേഷിപ്പിച്ചത് . അതേസമയം ടീം ക്യാപ്റ്റൻ അലിരേസ ജഹാൻബക്ഷ്, സ്ത്രീകൾ സ്റ്റേഡിയങ്ങളിൽ എത്തുന്നത് നല്ലതാണെന്നും , ദേശീയ ടീമിന്റെ വിജയം അവരും ആസ്വദിക്കേണ്ടതാണെന്നും പറഞ്ഞു .

Related Articles

Back to top button