IndiaLatest

ഫൈസര്‍, മൊഡേണ വാക്സീനുകള്‍ ഇന്ത്യയില്‍ എത്തിയേക്കില്ല

“Manju”

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഫൈസര്‍, മൊഡേണ കോവിഡ‍് വാക്സീനുകള്‍ വാങ്ങിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച്‌ രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്. വാക്സീന്‍ കാരണം വിപരീത ഫലം സംഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാര ബാധ്യതയില്‍നിന്ന് ഒഴിവാക്കണമെന്ന ഫൈസറിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാക്സീന്‍ വാങ്ങിക്കുന്നതില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങുന്നത്.

ഇന്ത്യയില്‍ വാക്സീന്‍ വിതരണം ചെയ്യുന്ന ഒരു കമ്പനിക്കും ഈ പരിരക്ഷ നല്‍കുന്നില്ല. ”ഫൈസര്‍ വാക്സീന്‍ ആവശ്യമുള്ള ഒരു സമയമുണ്ടായിരുന്നു. ഇന്ത്യയില്‍ വാക്സീന് ക്ഷാമം ഉണ്ടായിരുന്ന സമയം. എന്നാല്‍ ഇപ്പോള്‍ അതിന്റെ ആവശ്യമില്ല, ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. അടിയന്തര അനുമതിക്കായി അപേക്ഷ നല്‍കണമെന്നു കാട്ടി ഇന്ത്യന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ഫൈസറിനു അങ്ങോട്ടു കത്ത് നല്‍കിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെ പ്രതികരണം.‌ ഫൈസര്‍, മൊഡേണ വാക്സീന്‍ സര്‍ക്കാര്‍ വാങ്ങിക്കില്ലെന്നും അതേസമയം സ്വകാര്യ കമ്പനികളുമായി കരാറിലേര്‍പ്പെടുന്നതിന് തടസ്സമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൊ‍ഡേണ വാക്സീന് ഇന്ത്യയില്‍ അടിയന്തര അനുമതി ലഭിച്ചിരുന്നു.

Related Articles

Back to top button