IndiaLatest

വിമാനത്താവളത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി കേന്ദ്ര മന്ത്രി

“Manju”

 ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വിമാനത്താവളത്തില്‍ തിക്കും തിരക്കും വര്‍ദ്ധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് മൂന്നാമത്തെ ടെര്‍മിനലിലാണ് കേന്ദ്രമന്ത്രി സന്ദര്‍ശിച്ചത്.

വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തി. അവര്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കി. പരിശോധനയ്ക്ക് ശേഷം, കേന്ദ്രമന്ത്രി എല്ലാ ഉദ്യോഗസ്ഥരെയും ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദമായ അവലോകനം നടത്തുകയും ചെയ്തു. അവര്‍ക്ക് സുപ്രധാന നിര്‍ദ്ദേശങ്ങളും നല്‍കി. ഇപ്പോഴത്തെ അവസ്ഥയില്‍ ഉടന്‍ മാറ്റം വരുമെന്നാണ് ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്.

വിമാനത്താവളങ്ങളിലെ തിരക്കും, ജീവനക്കാരുടെ അഭാവവും യാത്രയ്ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്ന്  യാത്രക്കാരില്‍ നിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി, ഡല്‍ഹി വിമാനത്താവളത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ യാത്രക്കാര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. വീഡിയോ ദൃശ്യങ്ങളടക്കം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുമായും മാനേജ്മെന്റ് ബോര്‍ഡുകളുമായും കേന്ദ്രമന്ത്രി യോഗം വിളിച്ചു. ഇതിന് പിന്നാലെയാണ് വിമാനത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്.

 

Related Articles

Back to top button