IndiaLatest

സ്വാശ്രയ മെഡിക്കല്‍ ഫീസ്: സുപ്രീംകോടതി വിധി നാളെ

“Manju”

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് കുത്തനെ ഉയര്‍ത്തുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരും, വിദ്യാര്‍ത്ഥികളും സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി നാളെ സുപ്രധാന വിധി പ്രഖ്യാപിക്കും. അതേസമയം ഫീസ് പുനഃനിര്‍ണ്ണയിക്കാന്‍ ഉത്തരവിട്ടാല്‍ താത്കാലിക സംവിധാനമെന്ന നിലയില്‍ വാര്‍ഷിക ഫീസായി 11 ലക്ഷം രൂപ ഈടാക്കാന്‍ അനുവദിക്കണമെന്നും മാനേജ്മെന്റുകള്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പ്രഖ്യാപിക്കുക.

ഓരോ മെഡിക്കല്‍ കോഴ്‌സിനും ചെലവാകുന്ന തുകയുടെ അടിസ്ഥാനത്തിലാകണം ഫീസ് നിശ്ചയിക്കേണ്ടതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫീസ് നിര്‍ണ്ണയ സമിതിയുടെ കൈകള്‍ സുപ്രീം കോടതി ബന്ധിക്കരുതെന്ന് വിദ്യാര്‍ത്ഥികള്‍കളുടെ അഭിഭാഷകരും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Related Articles

Back to top button