LatestThiruvananthapuram

പെന്‍ഷന്‍ സ്കീമുകളില്‍ പുതിയ മാറ്റങ്ങള്‍

“Manju”

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത്​ പെന്‍ഷന്‍ പദ്ധതികളില്‍ പുതിയ മാറ്റങ്ങള്‍. ഒ​ന്നി​ല​ധി​കം പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക്​ ന​ല്‍​കു​ന്ന മ​റ്റ്​ അ​ല​വ​ന്‍​സു​ക​ള്‍ ഒ​രു പെ​ന്‍​ഷ​ന്​ മാ​ത്ര​​മാ​യി പ​രി​മി​ത​പ്പെ​ടു​ത്താനാണ് തീരുമാനം. പെ​ന്‍​ഷ​ന്‍​കാ​ര്‍ 80 ക​ഴി​ഞ്ഞ​വ​ര്‍​ക്കു​ള്ള സ​പെ​ഷ​ല്‍ കെ​യ​ര്‍ അ​ല​വ​ന്‍​സ്​, മെ​ഡി​ക്ക​ല്‍ അ​ല​വ​ന്‍​സ്​, ഉ​ത്സ​വ ബ​ത്ത എ​ന്നി​വ ഒ​ന്നി​ല​ധി​കം കൈ​പ്പ​റ്റു​ന്നി​ല്ലെന്ന്​ പെ​ന്‍​ഷ​ന്‍ ഡി​സ്​​ബേഴ്​​സി​ങ്​ അ​തോ​റി​റ്റി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ധ​ന​വ​കു​പ്പ്​ നി​ര്‍​ദേ​ശി​ച്ചു. പി.​എ​സ്.​സി, വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന്‍​, ലോ​കാ​യു​ക്ത, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ട്രൈബ്യൂ​ണ​ല്‍, സ​മാ​ന സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്ക്​ ന​ല്‍​കു​ന്ന പെ​ന്‍​ഷ​ന്‍ സ്​​പെ​ഷ​ല്‍ കാ​റ്റ​ഗ​റി പെ​ന്‍​ഷ​ന്‍ എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ ക​ണ​ക്കാ​ക്കും.

സം​സ്ഥാ​ന സ​ര്‍​വി​സ്​ പെ​ന്‍​ഷ​നും കു​ടും​ബ പെ​ന്‍​ഷ​നും ഒ​രു​മി​ച്ച്‌​ കൈ​പ്പ​റ്റു​ന്ന​വ​ര്‍​ക്ക്​ മെ​ഡി​ക്ക​ല്‍ അ​ട​ക്കം മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ള്‍ സ​ര്‍​വി​സ്​ പെ​ന്‍​ഷ​ന്​ മാ​ത്ര​മേ ഇ​നി ന​ല്‍​കൂ.

. സം​സ്ഥാ​ന സ​ര്‍​വി​സ്​ പെ​ന്‍​ഷ​ന്‍-​​കു​ടും​ബ പെ​ന്‍​ഷ​ന്‍ എ​ന്നി​വ​യോ​ടൊ​പ്പം ഒ​ന്നോ ഒ​ന്നി​ല​ധി​ക​മോ സ്​​പെ​ഷ​ല്‍ കാ​റ്റ​ഗ​റി സ​ര്‍​വി​സ്​ പെ​ന്‍​​ഷ​നോ-​കു​ടും​ബ പെ​ന്‍​ഷ​നോ ബോ​ര്‍​ഡ്​-​കോ​ര്‍​പ​റേ​ഷ​ന്‍, അ​തോ​റി​റ്റി-​സ​ര്‍​വ​ക​ലാ​ശാ​ല തു​ട​ങ്ങി​യ​വ​യി​ല്‍ നി​ന്നു​ള്ള സ​ര്‍​വി​സ്​ പെ​ന്‍​ഷ​നോ-​കു​ടും​ബ പെ​ന്‍​ഷ​നോ കൈ​പ്പ​റ്റു​ന്ന​വ​ര്‍​ക്ക്​ സ​ര്‍​വി​സ്​ പെ​ന്‍​ഷ​നി​ല്‍​നി​ന്ന്​ അ​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന സ​ര്‍​വി​സ്​ കു​ടും​ബ പെ​ന്‍​ഷ​നി​ല്‍​നി​ന്ന്​ മാ​ത്രം അ​ല​വ​ന്‍​സു​ക​ള്‍ അ​നു​വ​ദി​ക്കും.

. ഒ​ന്നോ അ​ധി​ക​മോ സ്​​പെ​ഷ​ല്‍ കാ​റ്റ​ഗ​റി സ​ര്‍​വി​സ്​ പെ​ന്‍​ഷ​നും അ​തേ വി​ഭാ​ഗ​ത്തി​ലെ കു​ടും​ബ പെ​ന്‍​ഷ​നും കൈ​പ്പ​റ്റു​ന്ന​വ​ര്‍​ക്ക്​ ഒ​രു ​പെന്‍​ഷ​ന്​ മാ​ത്രം അ​ല​വ​ന്‍​സു​ക​ള്‍ ന​ല്‍​കും.

ഒ​ന്നോ അ​ധി​ക​മോ സ്​​പെ​ഷ​ല്‍ കാ​റ്റ​ഗ​റി സ​ര്‍​വി​സ്​ പെ​ന്‍​ഷ​നോ അ​തേ വി​ഭാ​ഗ​ത്തി​ലെ കു​ടും​ബ പെ​ന്‍​ഷ​നോ ഒ​പ്പം ബോ​ര്‍​ഡ്​-​കോ​ര്‍​പ​റേ​ഷ​ന്‍-​സ​ര്‍​വ​ക​ലാ​ശാ​ല തു​ട​ങ്ങി​യ പെ​ന്‍​ഷ​നോ കു​ടും​ബ പെ​ന്‍​ഷ​നോ കൈ​പ്പ​റ്റു​ന്ന​വ​ര്‍​ക്ക്​ സ്​​പെ​ഷ​ല്‍ കാ​റ്റ​ഗ​റി പെ​ന്‍​ഷ​നി​ല്‍ നി​ന്നോ അ​തി​ന്റെ കു​ടും​ബ പെ​ന്‍​ഷ​നി​ല്‍ നി​ന്നോ മാ​ത്രം അ​ല​വ​ന്‍​സു​ക​ള്‍ ന​ല്‍​കും.

. ബോ​ര്‍​ഡ്​ കോ​ര്‍​പ​റേ​ഷ​ന്‍, അ​തോ​റി​റ്റി, സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ മു​ത​ലാ​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ സ​ര്‍​വി​സ്​ പെ​ന്‍​ഷ​നും കു​ടും​ബ പെ​ന്‍​ഷ​നും ഒ​രു​മി​ച്ച്‌​ കെ​പ്പ​റ്റു​ന്ന​വ​ര്‍​ക്ക്​ ഏ​തെ​ങ്കി​ലും ഒ​രു സ്ഥാ​പ​ന​ത്തി​ലെ സ​ര്‍​വി​സ്​ പെ​ന്‍​ഷ​ന്​ മാ​ത്രം അ​ല​വ​ന്‍​സു​ക​ള്‍.

ബോ​ര്‍​ഡ്​ കോ​ര്‍​പ​റേ​ഷ​ന്‍, അ​തോ​റി​റ്റി, സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ ഒ​ന്നി​ല​ധി​കം കു​ടും​ബ പെ​ന്‍​ഷ​ന്‍ കൈ​പ്പ​റ്റു​ന്ന​വ​ര്‍​ക്ക്​ ​ഏ​തെ​ങ്കി​ലും ഒ​രു സ്ഥാ​പ​ന​ത്തി​ലെ കു​ടും​ബ പെ​ന്‍​ഷ​ന്​ മാ​ത്രം അ​ല​വ​ന്‍​സു​ക​ള്‍ ന​ല്‍​കും.

കു​ടും​ബ പെ​ന്‍​ഷ​ന്‍ ഒ​ന്നി​ല​ധി​കം വ്യ​ക്തി​ക​ള്‍ പ​ങ്കി​ടു​ന്നെ​ങ്കി​ല്‍ സ്​​പെ​ഷ​ല്‍ കെ​യ​ര്‍ അ​ല​വ​ന്‍​സ്​ തു​ല്യ​മാ​യി ഭാ​ഗി​ക്ക​ണം. അ​ര്‍​ഹ​ര്‍​ക്ക്​ അ​വ​രു​ടെ ഭാ​ഗം മാ​ത്രം അ​നു​വ​ദി​ക്ക​ണം. മെ​ഡി​ക്ക​ല്‍ അ​ല​വ​ന്‍​സ്​ ഉ​ത്സ​വ​ബ​ത്ത എ​ന്നി​വ തു​ല്യ​മാ​യി ഭാ​ഗി​ച്ച്‌​ വ്യ​ക്തി​ക​ള്‍​ക്ക്​ അ​വ​രു​ടെ ഭാ​ഗം ന​ല്‍​ക​ണം.

കു​ടും​ബ പെ​ന്‍​ഷ​ന്‍ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വ്യ​ക്തി നി​ല​വി​ല്‍ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ത്തി​ലാ​ണെ​ങ്കി​ല്‍ ​സേ​വ​ന കാ​ല​ത്ത്​ അ​വ​ര്‍​ക്ക്​ ഈ ​അ​ല​വ​ന്‍​സു​ക​ള്‍​ക്ക്​ അ​ര്‍​ഹ​ത​യി​ല്ല.

വി​ര​മി​ച്ച പാ​ര്‍​ട്ട്​​ടൈം അ​ധ്യാ​പ​ക​ര്‍, എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​ലെ പെ​ന്‍​ഷ​ന്‍​കാ​ര്‍-​കു​ടും​ബ പെ​ന്‍​ഷ​ന്‍​കാ​ര്‍, പാ​ര്‍​ട്ട്​​​ടൈം പെ​ന്‍​ഷ​ന്‍​കാ​ര്‍-​കു​ടും​ബ പെ​ന്‍​ഷ​ന്‍​കാ​ര്‍, എ​ക്​​സ്​​ഗ്രേ​ഷ്യ പെ​ന്‍​ഷ​ന്‍​കാ​ര്‍, മു​ഖ്യ​മ​ന്ത്രി, മ​റ്റ്​ മ​ന്ത്രി​മാ​ര്‍, പ്ര​തി​പ​ക്ഷ നേ​താ​വ്​, ചീ​ഫ്​ വി​പ്പ്​ എ​ന്നി​വ​രു​ടെ പേ​ഴ്​​​സ​ന​ല്‍ സ്​​റ്റ​ഫി​ലേ​ക്ക്​ നേ​രി​ട്ട്​ നി​യ​മ​നം ല​ഭി​ച്ച​വ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ സ്​​പെ​ഷ​ല്‍ കെ​യ​ര്‍ അ​ല​വ​ന്‍​സി​ന്​ അ​ര്‍​ഹ​ത​യു​ണ്ട്.

പു​ന​ര്‍​നി​യ​മ​ന​ത്തി​ലു​ള്ള പെ​ന്‍​ഷ​ന്‍​കാ​ര്‍, .​.​സി.​ടി.​, യു.​ജി.​സി, എം.​.​എ​സ്​ വി​ഭാ​ഗ​ങ്ങ​ളി​ല്‍ വ​രു​ന്ന പെ​ന്‍​ഷ​ന്‍​കാ​ര്‍, പി.​എ​സ്.​സി, വി​വ​രാ​കാ​ശ ക​മീ​ഷ​ന്‍, ലോ​ക​യു​ക്​​ത, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ​ട്രൈബ്യൂ​ണ​ല്‍ എ​ന്നി​വ​യി​ലെ​യും സ​മാ​ന സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സേ​വ​ന​ത്തി​ന്​ ന​ല്‍​കു​ന്ന സ്​​പെ​ഷ​ല്‍ കാ​റ്റ​ഗ​റി പെ​ന്‍​ഷ​ന്‍ എ​ന്നി​വ​ക്ക്​ സ്​​പെ​ഷ​ല്‍ കെ​യ​ര്‍ അ​ല​വ​ന്‍​സി​ന്​ അ​ര്‍​ഹ​ത​യി​ല്ല.

എ​ക്​​സ്​​ഗ്രേ​ഷ്യ പെ​ന്‍​ഷ​ന്‍​കാ​ര്‍-​കു​ടും​ബ പെ​ന്‍​ഷ​ന്‍​കാ​ര്‍ എ​ന്നി​വ​ര്‍​ക്കും മെ​ഡി​ക്ക​ല്‍ അ​ല​വ​ന്‍​സി​ന്​ അ​ര്‍​ഹ​ത​യി​ല്ല.

ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള പെന്‍ഷന്‍ സ്കീമുകളില്‍ തന്നെ മാറ്റം വരുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. അനധികൃതമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് തടയാനാണ് നീക്കം. എന്നാല്‍ ഇതേ അലവന്‍സുകള്‍ കൊണ്ട് മാത്രം പിടിച്ചു നില്‍ക്കുന്ന ഒരുപാട് മനുഷരുണ്ട് സംസ്ഥാനത്ത് അതുകൊണ്ട് തന്നെ ഈ മാറ്റം പലരെയും ദോഷമായി ബാധിച്ചേക്കാനും ഇടയുണ്ട്.

Related Articles

Back to top button