KeralaLatest

ഹാന്‍ഡ് സാനിറ്റൈസറുകളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ഹാന്‍ഡ് സാനിറ്റൈസറുകളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സാനിറ്റൈസര്‍ വില്‍പന നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും ഫോറം ട്വന്റി എ പ്രകാരം ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ നിന്നും ലൈസന്‍സ് എടുത്തിരിക്കണം.

ഡ്രഗ്സ് ലൈസന്‍സുള്ള ഔഷധ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമായിരിക്കും ഇനിമുതല്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ വില്‍പന നടത്താന്‍ അനുമതിയുണ്ടാവുക. ലൈസന്‍സുകള്‍ ഇല്ലാത്ത സ്ഥാപനങ്ങളില്‍ സാനിറ്റൈസറുകള്‍ സ്റ്റോക്ക് ചെയ്ത് വില്‍പ്പന നടത്തുന്നത് ശിക്ഷാര്‍ഹമാണ്. ഡ്രഗ്‌സ് നിര്‍മ്മാണ ലൈസന്‍സ് ഉള്ളവരുടെ സാനിറ്റൈസറുകളാണ് സ്റ്റോക്ക് ചെയ്യുന്നതെന്നും ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കാണ് വില്‍ക്കുന്നതെന്നും മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും അസിസ്റ്റന്റ് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.

Related Articles

Back to top button