LatestThiruvananthapuram

നൂറ് ദിന കര്‍മ്മ പദ്ധതി വിജയമാക്കി: മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: തുടര്‍ഭരണകാലത്ത് ആദ്യമായി പ്രഖ്യാപിച്ച നൂറ് ദിന കര്‍മ്മപദ്ധതി കൊവിഡ് പ്രതിസന്ധിയിലും വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പശ്ചാത്തലസൗകര്യം, സാമൂഹ്യമേഖലകളിലെ വികസനം, ക്ഷേമപരിപാടികള്‍ നടപ്പാക്കല്‍ എന്നിങ്ങനെ എല്ലാമേഖലകളെയും സ്പര്‍ശിക്കുന്ന പരിപാടികളാണ് ലക്ഷ്യമിട്ടത്.

ചില ലക്ഷ്യങ്ങള്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ലൈഫ് പദ്ധതിയിലൂടെ 10,​000 വീടുകളാണ് ലക്ഷ്യമിട്ടതെങ്കിലും 12,067 വീടുകള്‍ പൂര്‍ത്തീകരിച്ചു. 13500 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. വിവിധ വകുപ്പുകള്‍ വഴി 74651 പേര്‍ക്ക് തൊഴില്‍ നല്‍കി. പട്ടികജാതിവകുപ്പിന്റെ കീഴില്‍ പൂര്‍ത്തിയാകാതെ കിടന്ന 1188 വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button