IndiaLatest

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വനിതയുടെ വീടാക്രമിച്ചു; പ്രതികള്‍ക്ക് 28 ദിവസം ക്വാറന്റീന്‍

“Manju”

സിന്ധുമോള്‍ ആര്‍

വിദേശത്തു നിന്നെത്തിയ വയോധികയുടെ വീടിനു നേരെ ആക്രമണം. വീട്ടില്‍ തനിച്ച്‌ നിരീക്ഷണത്തില്‍ കഴിഞ്ഞപ്പോഴാണ് വീടിന് നേരെ അര്‍ധരാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. അയല്‍വാസികളായ രാജീവ്, രതീഷ് എന്നിവര്‍ക്കെതിരെ കേസെടുത്ത പൊലീസ് ഇരുവരെയും 28 ദിവസത്തെ ക്വാറന്റീനില്‍ വിട്ടു. കിളികൊല്ലൂര്‍ പ്രതീക്ഷാ നഗറില്‍ ലൈലയുടെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം അതിക്രമമുണ്ടായത്.

അക്രമികള്‍ വീടിന് പുറത്തുള്ള ശുചിമുറിയും പൈപ്പ് കണക്‌ഷനും പൂര്‍ണമായി നശിപ്പിച്ചു. അസഭ്യം പറയുകയും ചെയ്തു. മകളുടെ അടുത്തേക്ക് പോയ ലൈല ഖത്തറില്‍ നിന്ന് തിരികെയെത്തിയത് 6 നാണ്. അയത്തിലുള്ള സ്വന്തം വീട് വാടകയ്ക്ക് കൊടുത്തിരിക്കുന്നതിനാലാണ് കിളികൊല്ലൂരിലെ ബന്ധുവീട്ടിലേക്ക് ക്വാറന്റീന്‍ സൗകര്യത്തിനായി ലൈല എത്തിയത്. ഇവിടെ കഴിഞ്ഞിരുന്ന ബന്ധുവിനെ അതിനു മുന്‍പ് മറ്റൊരു വീട്ടിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ വിദേശത്ത് വച്ച്‌ കൊറോണ പോസിറ്റീവ് ആയിരുന്ന ലൈലയെ ഇവിടെ കഴിയാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അയല്‍ക്കാരില്‍ ഒരു വിഭാഗം.

ആംബുലന്‍സ് തടയാന്‍ ശ്രമിച്ചതോടെ ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അതിനെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് വീട് ആക്രമിക്കുന്നതില്‍ എത്തിയത്. അന്ന് മുതല്‍ കടുത്ത മാനസിക പീഡനം അനുഭവിക്കുകയാണെന്നും ശുചിമുറി തകര്‍ത്തതോടെ ഭക്ഷണം ഒഴിവാക്കി കഴിയേണ്ട ഗതികേടിലാണ് താനെന്നും ലൈല പറഞ്ഞു. വീട്ടുവളപ്പില്‍ കടന്നതിന്റെ പേരിലാണ് പ്രതികളെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ പെടുത്തി ക്വാറന്റീന്‍ ചെയ്തത്

Related Articles

Back to top button