KeralaLatest

രാജ്യത്ത് വൈദ്യുതോല്പാദനം കുറഞ്ഞു

“Manju”

രാജ്യത്തിന്‍റെ വ്യവസായ വളര്‍ച്ചയില്‍ കുറവ്: വൈദ്യുതോല്‍പാദനം  മെല്ലപ്പോക്കില്‍
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് വൈദ്യുതോല്പാദനം കുറഞ്ഞതില്‍ കേരളത്തിലും ആശങ്ക.ഈ സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും. ഇപ്പോള്‍ മഴ ഉള്ളതിനാല്‍ വൈദ്യുതി ആവശ്യം കുറവാണ്. ഇതിനാലാണ് തല്‍ക്കാലം പ്രതിസന്ധി ഒഴിവായിരിക്കുന്നത്.
ഒരാഴ്ചയായി കേരളത്തിന് പുറത്തുനിന്നുള്ള വൈദ്യുതിയില്‍ ദിവസേന 300-350 മെഗാവാട്ട് കുറവുണ്ടെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വിഹിതത്തില്‍ 150 മെഗാവാട്ട് വരെയാണ് കുറവ്.
വൈദ്യുതോല്പാദനം കുറഞ്ഞതിനാല്‍ പവര്‍ എക്സ്ചേഞ്ചില്‍ രാത്രിയില്‍ റെക്കോര്‍ഡ് വിലയാണ്.അടുത്തിടെ യൂണിറ്റിന് 19-20 രൂപവരെ വില ഉയര്‍ന്നിരുന്നു.
പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യതയിലെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കാണുന്ന മാര്‍ഗ്ഗം ജല വൈദ്യുതിയുടെ ഉത്പാദനം വര്‍ധിപ്പിക്കാലാണ്. ഇടുക്കിയിലെ രണ്ടാം നിലയം അനുമതികള്‍ എല്ലാം വാങ്ങി അടുത്ത വര്‍ഷം നിര്‍മാണം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് എന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

Related Articles

Back to top button