IndiaLatest

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്‌

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്. കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസിലെത്തി. ദൂരക്കാഴ്ച്ചകള്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ റോഡ്, ട്രെയിന്‍, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. ഈ വര്‍ഷം ശൈത്യം തുടങ്ങിയതിനു ശേഷം മൂന്നാം തവണയാണ് താപനില 5 ഡിഗ്രി സെല്‍ഷ്യസിന് താഴെ വരുന്നത്. കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതും മൂലം ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞാണ്.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 80 വിമാനങ്ങളും, ഡല്‍ഹിയിലേക്ക് എത്തേണ്ടിയിരുന്ന അമ്പതിലധികം വിമാനങ്ങളും വൈകി. വായുനിലവാരം വളരെ മോശം സാഹചര്യത്തിലാണുള്ളത്. വായുനിലവാര സൂചികയില്‍ ഇന്ന് 492 ആണ് രേഖപ്പെടുത്തിയത്. ഉച്ചയോടെ നില മെച്ചപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button