IndiaLatest

രാജ്‌നാഥ് സിങ്‍ നാളെ കൊച്ചിയില്‍

“Manju”

കൊച്ചി : പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നാളെ കൊച്ചിയില്‍. ഒക്ടോബര്‍ ഒന്നിന് ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് ഐഎന്‍എസ് ഗരുഡ വിമാനത്താവളത്തില്‍ എത്തും. ദക്ഷിണ നാവിക സേനാ മേധാവി അടക്കമുള്ളവര്‍ അദ്ദേഹത്തെ സ്വീകരിക്കും.
തുടര്‍ന്ന് ഗാന്ധി ജയന്തി ദിവസമായ രണ്ടിന് നേവി ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്വച്ഛ് ഭാരത് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷം അന്ന് വൈകിട്ട് ലക്ഷദ്വീപിലേക്ക് അദ്ദേഹം തിരിക്കും. അവിടെ ലക്ഷദ്വീപിലെ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും.

Related Articles

Back to top button