IndiaLatest

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ലക്ഷ്യമിട്ട് സ്റ്റാര്‍ലിങ്ക് ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഡിസംബറോടെ രാജ്യത്ത് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ (സാറ്റ്‌കോം) ലക്ഷ്യമിടുന്നതായി സ്റ്റാര്‍ലിങ്ക് ഇന്ത്യ. ഇതിന്റെ ഭാഗമായി രണ്ട് ലക്ഷം ടെര്‍മിനലുകള്‍ സ്ഥാപിക്കാനാണ് പദ്ധതിയെന്നും കമ്പനി ലിങ്ക്ഡ്‌ ഇനില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു.

“രണ്ട് ലക്ഷം ടെര്‍മിനലുകള്‍ 2022 ഡിസംബറോടെ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. യാഥാര്‍ഥ്യ മാവുമ്പോള്‍ ചിലപ്പോള്‍ അതില്‍ കുറയാം. എന്നാല്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ഒന്നുമുണ്ടാവില്ല “. സ്‌പേസ് എക്‌സിലെ സ്റ്റാര്‍ലിങ്ക് ഇന്ത്യ കണ്‍ട്രി ഡയറക്ടര്‍ സഞ്ചയ് ഭാര്‍ഗവ വ്യക്തമാക്കി.

വിവിധ രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഉണ്ട്. കൂടുതല്‍ പ്രീ ഓര്‍ഡറുകളും ഇന്ത്യയില്‍ നിന്നാണെന്നും അദ്ദേഹം പറയുന്നു. ബുധനാഴ്ചയാണ് ഇദ്ദേഹം സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ മേധാവിയായി ചുമതലയേറ്റത്. നേരത്തെ ടെസ്ലയിയിലും ഇലോണ്‍മസ്‌ക് സ്ഥാപിച്ച പേമന്റ് സേവനമായ പേ പാലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതെ സമയം പദ്ധതിക്ക് വേണ്ടി അനുമതിക്കായുള്ള എല്ലാ അപേക്ഷകളും സമര്‍പ്പിച്ച്‌ കഴിഞ്ഞിട്ടുണ്ടെന്നും അധികൃതരുടെ പരിഗണനയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Related Articles

Back to top button