IndiaLatest

കാമുകിയെയും അമ്മയെയും തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

“Manju”

ചെന്നൈ: തമിഴ് നാട്ടില്‍ യുവാവ് കാമുകിയെയും അമ്മയെയും തീകൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. കൊറുക്കുപ്പേട്ട് സ്വദേശിയായ സതീഷ് (29) ആണ് കാമുകി രജിത (26)യേയും രജിതയുടെ അമ്മ വെങ്കട്ടമ്മമ (50)യേയും കൊലപ്പെടുത്തിയത്.

വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. സതീഷ് ബിടെക് ബിരുദധാരിയാണ്. ഇന്നലെ പുലര്‍ച്ചെയാണ് രജിതയെയും അമ്മയെയും തീ കൊളുത്തി കൊലപ്പെടുത്തിയശേഷം സതീഷ് ആത്മഹത്യ ചെയ്‍തത്. പുലര്‍ച്ചെ വീട്ടില്‍ നിന്ന് തീ ഉയരുന്നുവെന്ന നാട്ടുകാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തുമ്ബോഴാണ് സംഭവം പുറത്തറിഞ്ഞത്. കോര്‍പറേഷന്‍ ജീവനക്കാരനായിരുന്ന വെങ്കിടേശന്റെ മകളാണ് രജിത. വെങ്കിടേശന്റെ മരണത്തെത്തുടര്‍ന്നു കോര്‍പറേഷനില്‍ താല്‍ക്കാലിക ജോലിയില്‍ രജിത പ്രവേശിച്ചു.

അടുത്തിടെ ജോലി സ്ഥിരപ്പെട്ടത്തിനെത്തുടര്‍ന്ന് മറ്റൊരു വിവാഹം ആലോചിച്ചെന്നാണ് സതീഷ് പറയുന്നത്. ഇതില്‍ പ്രകോപിതനായ സതീഷ് അമ്മയെയും മകളെയും തീ വെച്ച്‌ കൊല്ലുകയായിരുന്നു. താന്‍ ചതിക്കപ്പെട്ടു എന്ന തരത്തിലുള്ള 33 പേജ് നീണ്ട സതീഷിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. രജിതയും സതീഷും നീണ്ട 7 വര്‍ഷമായി പ്രണയത്തില്‍ ആയിരുന്നു.

Related Articles

Back to top button