IndiaLatest

ടിപി പീതാംബരനെ എൻസിപി സംസ്ഥാന പ്രസിഡന്‍റായി നിയമിച്ചു

“Manju”

മുംബൈ: എൻസിപി സംസ്ഥാന പ്രസിഡന്റായി ടിപി പീതാംബരനെ നിയമിച്ചു. മുംബൈയിൽ പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

താൽകാലിക അധ്യക്ഷന്റെ പദവിയായിരുന്നു ഇതുവരെ ടിപി പീതാംബരന് ഉണ്ടായിരുന്നത്. ഭരണ നിര്‍വഹണത്തിന്
എട്ടംഗ കോര്‍ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

മാണി സി കാപ്പനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്ന് എകെ ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാൻ
ആലോചന ഉണ്ടായിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്കക്കുകയായിരുന്നു.

കുട്ടനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ സിപിഎമ്മുമായി ആലോചിച്ച ശേഷം മാത്രമെ സ്ഥാനാര്‍ത്ഥി ധാരണ ഉണ്ടാക്കാവു എന്ന നിര്‍ദ്ദേശവും ദേശീയ നേതൃത്വം മുന്നോട്ട് വച്ചിട്ടുണ്ട്.

 

Related Articles

Back to top button