InternationalLatestSports

ലക്ഷ്യം പിഴയ്‌ക്കാതെ ദീപിക കുമാരി

“Manju”

ടോക്കിയോ: വനിതകളുടെ വ്യക്തിഗത അമ്പെയ്ത്ത് മത്സരത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഇന്ത്യയ്ക്ക് പ്രീക്വാര്‍ട്ടര്‍ യോഗ്യത. ദീപിക കുമാരിയും അമേരിക്കന്‍ താരമായ ജെന്നിഫര്‍ മ്യൂസിവോ ഫെര്‍ണാണ്ടസും തമ്മില്‍ ശക്തമായ പോരാട്ടം നടന്നു. എലിമിനേഷന്‍ രണ്ടാം റൗണ്ടില്‍ 6-4നാണ് ദീപിക വിജയിച്ചത്.
ആദ്യ സെറ്റ് 26-25ന് കൈവിട്ട ശേഷം ദീപിക ശക്തമായി തിരികെവന്നു. 28-25ന് സെറ്റ് സ്വന്തമാക്കി ദീപിക മത്സരം കൈപ്പിടിയിലൊതുക്കി. ആദ്യ റൗണ്ടില്‍ ഭൂട്ടാന്‍ താരത്തെ 6-0ന് പരാജയപ്പെടുത്തിയാണ് നേരത്തെ ദീപിക കുമാരി രണ്ടാം റൗണ്ടിലെത്തിയത്. നിലവില്‍ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് ഇനി പ്രതീക്ഷ ദീപികയില്‍ മാത്രമാണ്.

Related Articles

Back to top button