KeralaLatest

ആശ്രാമത്ത് ശലഭോദ്യാനമൊരുങ്ങുന്നു

“Manju”

കൊല്ലം ; ആശ്രാമത്ത് ശലഭോദ്യാനമൊരുങ്ങുന്നു. ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെയും നഗരസഭയിലെ ജൈവ വൈവിദ്ധ്യ മാനേജ്മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് ഉദ്യാനം തയ്യാറാക്കുന്നത്. അഡ്വഞ്ചര്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള പത്ത് സെന്റിലാണ് ഉദ്യാനം തയ്യാറവുന്നത്.

മിയാവാക്കി വനവും ഇവിടെ വികസിപ്പിക്കും. അഡ്വഞ്ചര്‍ പാര്‍ക്കിനോട് ചേര്‍ന്ന് നിലവില്‍ ചിത്രശലഭങ്ങള്‍ കൂടുതലുള്ള പ്രദേശമാണ് ഉദ്യാനമാക്കുന്നത്. ഇവിടെ ശലഭങ്ങളെ ആകര്‍ഷിക്കുന്ന കൂടുതല്‍ സസ്യങ്ങള്‍ വച്ചുപിടിപ്പിച്ച്‌ പ്രത്യേക ആവാസ വ്യവസ്ഥ ഒരുക്കും. ശലഭങ്ങള്‍ക്ക് തേന്‍ കുടിക്കാന്‍ കഴിയുന്ന പൂക്കളുള്ള സസ്യങ്ങളും മുട്ടയിടാനും ലാര്‍വ ഭക്ഷിക്കാനും ഉപകരിക്കുന്ന വഹാക സസ്യങ്ങളുമാണ് പ്രധാനമായും വച്ചുപിടിപ്പിക്കുന്നത്.

വിവിധതരം ശലഭങ്ങളുടെ സൗന്ദര്യം ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ ഉദ്യാനത്തിന് നടുവിലൂടെ നടപ്പാതയും ഉണ്ടാകും. ഇവിടത്തെ വിവിധതരം ശലഭങ്ങളെക്കുറിച്ചുള്ള വിശദീകരണം അടങ്ങിയ ബോര്‍ഡുകളും ഉണ്ടാകും. പദ്ധതിയുടെ വിശദമായ രൂപരേഖ വൈകാതെ തയ്യാറാക്കി നിര്‍വഹണത്തിനായി സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തും. 2024ല്‍ ഉദ്യാനം പൂര്‍ണ സജ്ജമാകും. എന്ന് മുതല്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കാമെന്ന് തീരുമാനമായില്ല.

Related Articles

Back to top button