KeralaLatest

വെറും അഞ്ച് ശതമാനം പലിശയ്‌ക്ക് ഈടില്ലാതെ ലഭിക്കുന്ന പ്രധാനമന്ത്രി വിശ്വകര്‍മ്മ വായ്‌പ

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തില്‍ പ്രഖ്യാപിച്ച 13,000 കോടിയുടെ പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതി ഇന്നു മുതല്‍. 18 പരമ്ബരാഗത വ്യവസായങ്ങളിലെ 30 ലക്ഷം കരകൗശലത്തൊഴിലാളികള്‍ക്ക് അഞ്ച് ശതമാനം പലിശയ്‌ക്ക് ഈടില്ലാതെ വായ്പ നല്‍കുന്നതാണ് പദ്ധതി. ആദ്യഘട്ടം ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പരമ്ബരാഗത ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിലവാരം മെച്ചപ്പെടുത്തി ആഗോള വിപണിയില്‍ സ്ഥാനമുറപ്പിക്കലാണ് ലക്ഷ്യം.

പദ്ധതി ഇങ്ങനെ:

2028 വരെ അഞ്ച് വര്‍ഷത്തേക്ക് 13,000 കോടി രൂപ വകയിരുത്തി.

ഗുണഭോക്താക്കള്‍ ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള പിഎം വിശ്വകര്‍മ്മ പോര്‍ട്ടല്‍ ഉപയോഗിച്ച്‌ പൊതു സേവന കേന്ദ്രങ്ങള്‍ വഴി സൗജന്യമായി രജിസ്റ്റര്‍ ചെയ്യണം.

5% പലിശയ്‌ക്ക് ആദ്യ ഗഡു ഒരു ലക്ഷവും രണ്ടാം ഗഡു 2 ലക്ഷവും വായ്‌പ.

തൊഴിലാളികള്‍ക്ക് പിഎം വിശ്വകര്‍മ്മ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ നല്‍കും.

അടിസ്ഥാനപരവും നൂതനവുമായ പരിശീലനം ഉള്‍പ്പെടുന്ന നൈപുണ്യ നവീകരണം.

ഉപകരണങ്ങള്‍ വാങ്ങാൻ 15,000 രൂപ ഇൻസെന്റീവ്.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കും.

നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാരിന്റെ വിപണി പിന്തുണ.

ലക്ഷ്യം

കൈകളും ഉപകരണങ്ങളും ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന പരമ്ബരാഗത വിശ്വകര്‍മ്മ തൊഴിലുകളുടെ ഗുരുശിഷ്യ പാരമ്ബര്യം അഥവാ കുടുംബാധിഷ്ഠിത പരിശീലനം ശക്തിപ്പെടുത്തല്‍.

കരകൗശല വിദഗ്ദ്ധരും ശില്‍പ്പികളും നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തല്‍. അവയ്‌ക്ക് ആഭ്യന്തര, ആഗോള വിപണി ഉറപ്പാക്കല്‍.

ആനുകൂല്യം ലഭിക്കുന്ന 18 പരമ്ബരാഗത കരകൗശല മേഖലകള്‍

ആശാരിപ്പണി, വള്ളം നിര്‍മ്മാണം, കവച നിര്‍മ്മാണം, കൊല്ലപ്പണി, ചുറ്റികയും ഉപകരണങ്ങളും നിര്‍മ്മിക്കുന്നവര്‍, താഴ് നിര്‍മ്മാണം, സ്വര്‍ണപ്പണി, മണ്‍പാത്ര നിര്‍മ്മാണം, ശില്പികള്‍/കല്ല് കൊത്തുന്നവര്‍, ചെരുപ്പുകുത്തി, കല്‍പ്പണിക്കാര്‍, കൊട്ട/പായ/ചൂല്‍ നിര്‍മ്മാണം/കയര്‍ പിരിക്കല്‍, പാവ കളിപ്പാട്ട നിര്‍മ്മാണം (പരമ്ബരാഗതം), ബാര്‍ബര്‍, ഹാരം/പൂമാല കെട്ടല്‍, അലക്കുതൊഴില്‍, തയ്യല്‍പ്പണി, മീൻവല നിര്‍മ്മാണം.

 

 

Related Articles

Back to top button