India

18 ലക്ഷം ദീപങ്ങൾ തെളിച്ച് ദീപാവലി ആഘോഷിക്കണം; പ്രധാനമന്ത്രി

“Manju”

ലക്‌നൗ : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ വീട് ലഭിച്ചവർക്ക് പുതിയ ‘ഹോംവർക്ക്’ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വീട് ലഭിച്ച ഉത്തർപ്രദേശിലെ ജനങ്ങൾ ദീപാവലി ദിവസം മൺവിളക്കുകൾ കത്തിച്ച് ആഘോഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലക്നൗവിൽ നടന്ന ആസാദി അമൃത് മഹോത്സവ ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ദീപാവലി ദിവസം അയോദ്ധ്യയിൽ 7.5 ലക്ഷം വിളക്കുകൾ തെളിയിച്ച് ആഘോഷിക്കുമെന്ന് അറിയാൻ ഇടയായി. അതുകൊണ്ട് ഉത്തർപ്രദേശിലെ ജനങ്ങൾ ഈ റെക്കോർഡ് മറികടക്കണം. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ലഭിച്ച 9 ലക്ഷം വീടുകളിൽ രണ്ട് മൺവിളക്കുകൾ കത്തിച്ച് ആഘോഷിക്കണമെന്നും അതിലൂടെ 18 ലക്ഷം വിളക്കുകൾ എന്ന റെക്കോർഡ് കൈവരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

7.5 ലക്ഷം വിളക്കുകൾ അയോദ്ധ്യയിൽ തെളിയുമ്പോൾ തന്റെ സഹോദരങ്ങളുടെ വീടുകളിൽ 18 ലക്ഷം വിളക്കുകൾ തെളിയും. ഇത് കണ്ട് ഭഗവാൻ ശ്രീരാമൻ പോലും സന്തോഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2019 ൽ 4,10,000 വിളക്കുകളാണ് അയോദ്ധ്യയിൽ തെളിച്ചത്. 2020 ൽ 6,06,569 മൺവിളക്കുകൾ തെളിച്ച് ഗിന്നസ് റെക്കോർഡ് നേടി. ഈ വർഷം 7.5 ലക്ഷം വിളക്കുകൾ തെളിച്ച് റെക്കോർഡ് തിരുത്താനാണ് യോഗി സർക്കാരിന്റെ തീരുമാനം.

Related Articles

Back to top button