KeralaLatestThiruvananthapuram

ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്‌കീം തീരദേശ മേഖലയിൽ 5000 പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു

“Manju”

തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഹയർ സെക്കന്ററി വിഭാഗം നാഷണൽ സർവ്വീസ് സ്‌കീമിന്റേയും ഇൻഡ്യൻ മെഡിക്കൽ അസ്സോസ്സിയേഷന്റേയും സംയുക്താഭിമുഖ്യത്തിൽ തീരദേശ മേഖലയിലെ ഗർഭിണികൾക്കും കുട്ടികൾക്കുമായി 5000 കിറ്റ് പോഷകാഹാര പൊടി വിതരണം ചെയ്തു. രാവിലെ മുൻസിപ്പൽ ആഫിസിൽ വച്ച് അഡ്വ: വി. ജോയി. എം.എൽ.എ. പോഷകാഹാര കിറ്റ് വിതരണോത്ഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർ പേഴ്‌സൺ ബിന്ദുഹരിദാസ്, വൈസ് ചെയർമാൻ അനീജോ, ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ രജിത്കുമാർ, ജില്ലാ കൺവീനർ ജോയിമോൻ, ആറ്റിങ്ങൽ ക്ലസ്റ്റർ ചെയർമാൻ ഉണ്ണികൃഷ്ണൻ, പി.റ്റി.എ. പ്രസിഡന്റ് പ്രസന്നൻ, വർക്കല എച്ച്.എസ്.എസ്. എൻ.എസ്.എസ്. വാളന്റിയർ അമൃത പ്രസന്നൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button