IndiaLatest

മധുരമീനാക്ഷി കോവിൽ വീണ്ടും തുറന്നു: ദർശന സായൂജ്യത്തിനായി ഭക്തരെത്തി.

“Manju”

ഷൈലേഷ്കുമാർ.കൻമനം

ചെന്നൈ: അൺലോക്ക് നാലിലെ ഇളവുകളുടെ പശ്ചാത്തലത്തിൽ മധുരമീനാക്ഷി ക്ഷേത്രം ഭക്തർക്കായ തുറന്നു കൊടുത്തു. കൊവിഡ് വ്യാപനത്തോടനുബന്ധിച്ച് പ്രഖ്യപിച്ച അടച്ചു പൂട്ടലിനു ശേഷം 165 ദിവസങ്ങൾ കഴിഞ്ഞാണ് ക്ഷേത്രം ആദ്യമായി തുറക്കുന്നത്. ദർശനപുണ്യം തേടി ആയിരങ്ങളെത്തിയെങ്കിലും കർശന നിയന്ത്രണങ്ങളോടെയായാണ് ഭക്തർക്ക് പ്രവേശനം ലഭിച്ചത്. 10 വയസ്സിന് താഴെയും, 60 വയസ്സിന് മുകളിലുള്ളവർക്കും ക്ഷേത്രത്തിൽ പ്രവേശനമുണ്ടായിരിക്കുകയില്ല. കൂടാതെ ക്ഷേത്രത്തിൽ നിവേദ്യങ്ങൾ കൊണ്ട് വരുന്നതും, തേങ്ങ, പഴങ്ങൾ, മാലകൾ എന്നിവ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. ശ്രീ കോവിലിൻ്റെ പരിസരത്ത് പ്രവേശിക്കുന്നതിനു മുമ്പ് ആളുകളുടെ താപനില പരിശോധിക്കുകയും, സാനിറ്റൈസർ നൽകുകയും ചെയ്തതിന് ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഭക്തജനങ്ങളെ ദർശനത്തിനായി പ്രവേശിപ്പിക്കുന്നത്.

Related Articles

Back to top button