IndiaKeralaLatest

നഗരത്തില്‍ ലോക്ക്‌ഡൗണ്‍ തുടരില്ല; കണ്ടെയിന്‍മെന്റ് സോണില്‍ മാത്രം നിയന്ത്രണങ്ങള്‍ – മേയര്‍

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നിലവിലുള്ള ലോക്ക്‌ഡൗണ്‍ തുടരില്ലെന്ന് വ്യക്തമാക്കി മേയര്‍ കെ.ശ്രീകുമാര്‍. നഗരത്തില്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്‌ഡൗണ്‍ നാളെ അവസാനിരിക്കെയാണ് പ്രതികരണവുമായി മേയര്‍ രംഗത്തെത്തിയത്. നഗരത്തിലെ കണ്ടെയിന്‍മെന്റ് സോണില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചു.

നഗരത്തില്‍ പൂര്‍ണമായ അടച്ചിടല്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ നടപ്പിലാക്കുന്ന തീരദേശത്തും കണ്ടെയിന്‍മെന്റ് സോണിലും മാത്രമാക്കുമെന്നാണ് മേയര്‍ പറയുന്നത്. നഗരം ഒട്ടാകെ അടച്ചിടുന്ന സാഹചര്യത്തിലേക്ക് ഇനിയും കടക്കേണ്ട ആവശ്യമില്ല. രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് നിലനില്‍ക്കും. ബാക്കി സ്ഥലങ്ങളില്‍ രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച്‌ മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗവ്യാപനം ഇല്ലാത്ത സ്ഥലങ്ങളില്‍ നിലവില്‍ അനുവദനീയമായ കടകള്‍ക്ക് പുറമെ ഏതൊക്കെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം, ഏതൊക്കെ ഓഫീസുകള്‍ തുറക്കാം, സമയക്രമീകരണം തുടങ്ങിയവ ജില്ലാ ഭരണകൂടം നിശ്ചയിക്കും. ഹോട്ടലുകള്‍ തുറക്കുന്നതിലും പൊതുഗതാഗതത്തിനും സര്‍ക്കാര്‍ നിര്‍ദേശം പ്രധാനമാണ്. ഇതു സംബന്ധിച്ച അറിയിപ്പുകള്‍ വരും ദിവസങ്ങളില്‍ പുറത്തിറക്കുമെന്നും മേയര്‍ പറഞ്ഞു.

Related Articles

Back to top button