IndiaLatest

ആദ്യ കമ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‍ ആരംഭിച്ചു

“Manju”

ആദ്യ കമ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‍ വടക്കന്‍ കശ്മീരില്‍ ആരംഭിച്ച്‌ ഇന്ത്യന്‍ സൈന്യം.ബരാമുള്ള ജില്ലയിലെ സോപ്പൂറിലാണ് ഇന്ത്യന്‍ സൈന്യം കമ്യൂണിറ്റി റേഡിയോ സ്‌റ്റേഷന്‍ റേഡിയോ ചിനാര്‍ ആരംഭിച്ചത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ കുറിച്ചും പരിപാടികളെ കുറിച്ചും സമൂഹത്തെ അറിയിക്കാനും യുവാക്കളെ ബോധവാന്മാരാക്കാനും റേഡിയോ സ്‌റ്റേഷന്‍ സഹായിക്കുമെന്ന് ലഫ്റ്റനന്റ് ജനറല്‍ ബി എസ് രാജു പറഞ്ഞു. ഹിന്ദി, പഞ്ചാബി, സൂഫി ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വിനോദ പരിപാടികളും റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button