KeralaLatest

സിവില്‍ സര്‍വീസ് പരീക്ഷ ഒക്ടോബര്‍ 10ന്

“Manju”

അഖിലേന്ത്യ സര്‍ക്കാര്‍ സര്‍വീസുകളിലെ വിവിധ തസ്തികകളില്‍ യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന 2021ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം ഒക്ടോബര്‍ 10 ഞായറാഴ്ച നടക്കും. രാവിലെ 9.30 മുതല്‍ 11.30 വരെയും ഉച്ച കഴിഞ്ഞ് 2.30 മുതല്‍ 4.30 വരെയുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ. കേരളത്തിലെ പരീക്ഷാര്‍ഥികള്‍ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളാണ് അനുവദിച്ചിട്ടുള്ളത്. കേരളത്തില്‍ 78 കേന്ദ്രങ്ങളില്‍ 32,945 കുട്ടികളാണ് പരീക്ഷ എഴുതുന്നത്.

Related Articles

Back to top button