International

കൊവിഡ് പോരാട്ടത്തിൽ ഇന്ത്യ നേതൃസ്ഥാനത്ത് :അമേരിക്ക

“Manju”

ന്യൂഡൽഹി : കൊറോണ മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പ്രശംസിച്ച് അമേരിക്ക. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ വിതരണക്കാരാണ് ഇന്ത്യ. കൊറോണ മഹാമാരിക്കെതിരായ യുദ്ധത്തിൽ നേതൃസ്ഥാനത്ത് നിന്നാണ് ഇന്ത്യ പ്രവൃത്തിക്കുന്നത്. ഇന്ത്യയുടെ ഈ പരിശ്രമം അഭിനന്ദനീയാർഹമാണെന്ന് അമേരിക്ക.

ലോകത്തിന് മുഴുവൻ പ്രതിരോധ കുത്തിവെയ്പ്പ് നടത്താനുള്ള ഇന്ത്യയുടെ ലക്ഷ്യം. വാക്‌സിൻ നിർമ്മാണ പങ്കാളിത്വത്തിലൂടെ ഇതിൽ പങ്കു ചേരാൻ അമേരിക്ക ആഗ്രഹിക്കുന്നുവെന്ന് അമേരിക്കൻ ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ഷെർമാൻ. ഡൽഹിയിൽ വെച്ച് നടന്ന ഇരുരാജ്യങ്ങളുടേയും ഉഭയക്ഷി യോഗത്തിലാണ് വെൻഡി ഷെർമാന്റെ ഈ പരാമർശം.

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹർഷ് വി ശ്രിംഗലയുടേയും അമേരിക്കൻ വൈസ് സെക്രട്ടറിയുടേയും നേതൃത്വത്തിലാണ് ഇന്ന് രാജ്യ തലസ്ഥാനത്ത് ചർച്ച നടന്നത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഡപ്പെടുത്താൻ അമേരിക്ക ആഗ്രഹിക്കുന്നു.തീവ്രവാദത്തിനെതിരായ പ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും ഒരുമിച്ചു ചേർന്നാണ് പ്രവർത്തിക്കുന്നത്.ഇത് കൂടുതൽ ആഴത്തിലുള്ളതാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്‌ക്കും അമേരിക്കയക്കും ഇന്തോ-പസഫിക് മേഖലയിൽ സമാധാനം ഉറപ്പു വരുത്താനുള്ള വഴികൾ വ്യക്തമായി അറിയാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button