InternationalLatest

പക്ഷി പാര്‍ക്ക് പൂട്ടുന്നു

“Manju”

സിംഗപ്പൂര്‍ സിറ്റി : സിംഗപ്പൂരിലെ ഏറ്റവും പഴയതും ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രവുമായ ജുറോംഗ് ബേര്‍ഡ് പാര്‍ക്ക് നീണ്ട 50 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു.തത്ത, ഫ്ലെമിംഗോ, പെന്‍ഗ്വിന്‍, പരുന്ത് തുടങ്ങി വിവിധ സ്പീഷീസുകളിലെ 3,500 ഓളം പക്ഷികളാണ് ഇവിടെയുള്ളത്. അതേ സമയം, പാര്‍ക്ക് അടയ്ക്കുന്നതിന് പിന്നാലെ മാന്‍ഡായ് വൈല്‍ഡ് ലൈഫ് റിസേര്‍വിലെ ബേര്‍ഡ് പാരഡൈസ് എന്ന പുതിയ പാര്‍ക്കിലേക്ക് ഇവയെ മാറ്റി സ്ഥാപിക്കും. 2023 ജനുവരി 3 വരെയാകും ജുറോംഗ് ബേര്‍ഡ് പാര്‍ക്ക് പ്രവര്‍ത്തിക്കുക. 1971 ജനുവരി 3നായിരുന്നു പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പക്ഷികളുടെ പാര്‍ക്കാണിത്. 1971ല്‍ 60 സ്പീഷീസിലെ 1,000 പക്ഷികളായിരുന്നു പാര്‍ക്കിലുണ്ടായിരുന്നത്. ഇന്ന് 400 ലേറെ സ്പീഷീസിലെ പക്ഷികള്‍ ഇവിടെയുണ്ടെന്ന് കരുതുന്നു.

Related Articles

Back to top button