InternationalLatest

ഐപിഎല്‍; ഇന്ന് ചെന്നൈ പഞ്ചാബ് പോരാട്ടം

“Manju”

ദുബായ് ; ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ പഞ്ചാബിനെ നേരിടും. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ സീസണില്‍ തുടര്‍ച്ചയായി 2 മത്സരങ്ങള്‍ തോറ്റത്തിന് ശേഷം ആണ് ഇന്ന് മത്സരിക്കാന്‍ എത്തുന്നത്. രണ്ട് മത്സരങ്ങളും അടുപ്പിച്ച്‌ തോറ്റെങ്കിലും അവര്‍ പ്ലേ ഓഫില്‍ ഇടം നേടിയിട്ടുണ്ട്. കൂടാതെ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്തുമാണ്. രാജസ്ഥാനെതിരെയും ഡെല്‍ഹിക്കെതിരെയും ആണ് അവര്‍ തോറ്റത്.

പഞ്ചാബ് കിംഗ്സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരം അവര്‍ വിജയിച്ചി. . അവരുടെ പക്കല്‍ നല്ലൊരു സ്ക്വാഡ് ഉണ്ടെങ്കിലും ഇത്തവണ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സാം കറന്‍ സീസണില്‍ നിന്ന് പുറത്തായി, കളിച്ച 2 ഗെയിമുകളില്‍ സാം ദയനീയമായിരുന്നു.

ഡെത്ത് ഓവറുകളില്‍ ഡ്വെയ്ന്‍ ബ്രാവോ മികവ് പുലര്‍ത്താത്തത് ടീമിന് തിരിച്ചടിയാണ്. എന്തായാലും പഞ്ചാബ് കിംഗ്സ് 4 5 മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്, അവരുടെ കളി പ്രവചിക്കാന്‍ പ്രയാസമാണ്. ഈ സീസണില്‍ ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ അവര്‍ ഏറ്റവും മോശം ഫ്രാഞ്ചൈസികളിലൊന്നാണ്.

Related Articles

Back to top button