IndiaLatest

4ജിയിൽ വഴിമുട്ടി ബിഎസ്എൻഎൽ.

“Manju”

ന്യൂഡൽഹി • 4ജിയിൽ വീണ്ടും വഴിമുട്ടി ബിഎസ്എൻഎൽ. 4ജി നെറ്റ്്‌വർക് ഒരുക്കാൻ തദ്ദേശീയമായി ടെൻഡർ ക്ഷണിച്ചെങ്കിലും പങ്കെടുത്തവർ രാജ്യാന്തര കമ്പനികളെക്കാൾ 90% വരെ അധികനിരക്ക് ആവശ്യപ്പെട്ടതായാണു വിവരം. നിരക്ക് 20 ശതമാനത്തിൽ കൂടുതലാണെങ്കിൽ പദ്ധതി നടപ്പാക്കുക പ്രായോഗികമല്ലെന്നു വ്യക്തമാക്കി ടെലികോം മന്ത്രാലയത്തിനു ബിഎസ്എൻഎൽ റിപ്പോർട്ട് സമർപ്പിച്ചു.

ലഡാക്കിലെ ചൈനീസ് പ്രകോപനത്തിനു പിന്നാലെ ജൂലൈയിലാണു 4ജി വികസനത്തിനായുള്ള 8,000 കോടി രൂപയുടെ ആദ്യ ടെൻഡർ നടപടികൾ റദ്ദാക്കി തദ്ദേശ കമ്പനികളെ മാത്രം ക്ഷണിക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചത്.

തുടർന്ന് വിഹാൻ നെറ്റ്്‌വർക്, സ്റ്റെർലൈറ്റ് ടെക്നോളജീസ്, തേജസ് നെറ്റ്‌വർക് തുടങ്ങിയ കമ്പനികൾ ടെൻഡർ സമർപ്പിച്ചു. ബിഎസ്എൻഎൽ രക്ഷാപാക്കേജിന്റെ ഭാഗമായാണു രാജ്യവ്യാപകമായി 4ജി അവതരിപ്പിക്കാൻ തീരുമാനിച്ചത്. 49,300 സ്ഥലങ്ങളിൽ 4ജി സേവനം ലഭ്യമാക്കാനും ഡൽഹി, മുംബൈ നഗരങ്ങളിലായി 7000 ടവറുകൾ കൂടി സ്ഥാപിക്കാനുമായിരുന്നു പദ്ധതി.

Related Articles

Back to top button