KeralaLatest

വീട്ടിനകത്ത് പതിച്ച ടൈലുകള്‍ പൊട്ടിത്തെറിച്ചു

“Manju”

ബാ​ലു​ശ്ശേ​രി :പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ പൂ​വ​മ്പായി​ക്ക​ടു​ത്ത കു​റ്റി​ക്ക​ണ്ടി ഷി​നോ​ദിന്റെ വീ​ട്ടി​ന​ക​ത്ത് പ​തി​ച്ച ടൈ​ലു​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ചു. ഡൈ​നി​ങ്​ ഹാ​ളി​ലെ നി​ല​ത്ത് പ​തി​ച്ച ടൈ​ലു​ക​ളാ​ണ് താ​നെ പൊ​ട്ടി ഉ​യ​ര്‍​ന്ന​ത്. മാ​ല​പ്പ​ട​ക്ക​ത്തിന്റെ ശ​ബ്​​ദ​ത്തോ​ടെ ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്‍പ​ത​ര​യോ​ടെ ടൈ​ലു​ക​ള്‍ മു​ഴു​വ​നും പൊ​ട്ടി ഇ​ള​കി ഉ​യ​ര്‍​ന്നു​വ​രു​ക​യാ​യി​രു​ന്നു. ശ​ബ്​​ദം കേ​ട്ട് പ​രി​ഭ്രാ​ന്ത​രാ​യ വീ​ട്ടു​കാ​ര്‍ പു​റ​ത്തി​റ​ങ്ങി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ള്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബാ​ലു​ശ്ശേ​രി പൊ​ലീ​സ് വീ​ട് സ​ന്ദ​ര്‍​ശി​ച്ച്‌ വീ​ട്ടു​കാ​രോ​ട് താ​ല്‍​ക്കാ​ലി​ക​മാ​യി മാ​റി​ത്താ​മ​സി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ വി.​എം.കു​ട്ടി​കൃ​ഷ്ണ​ന്‍, വാ​ര്‍​ഡ് മെം​ബ​ര്‍ പ്ര​കാ​ശി​നി എ​ന്നി​വ​ര്‍ വീ​ട് സ​ന്ദ​ര്‍​ശി​ച്ചു. ജി​യോ​ള​ജി, ഭൂ​ഗ​ര്‍​ഭ​ജ​ല വ​കു​പ്പ് എ​ന്നി​വ​രെ വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്​​തു. വീ​ടിന്റെ മ​റ്റൊ​രു കി​ട​പ്പു​മു​റി​യി​ലും ഇ​തേ രീ​തി​യി​ല്‍ ശ​ബ്​​ദ​ത്തോ​ടെ ടൈ​ലു​ക​ള്‍ പൊ​ട്ടി ഉ​യ​ര്‍​ന്നു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ് ധാ​രാ​ളം പേ​ര്‍ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​ന്നു​ണ്ട്

Related Articles

Back to top button